ഓസ്‌ട്രേലിയന്‍ ക്ലോത്തിംഗ് ഭീമനായ ജീന്‍സ്‌വെസ്റ്റിന്റെ നിരവധി ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍; ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും; കമ്പനിയുടെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ അഴിച്ചുപണി

ഓസ്‌ട്രേലിയന്‍ ക്ലോത്തിംഗ് ഭീമനായ ജീന്‍സ്‌വെസ്റ്റിന്റെ നിരവധി ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍; ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും; കമ്പനിയുടെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ അഴിച്ചുപണി

ഓസ്‌ട്രേലിയന്‍ ക്ലോത്തിംഗ് ഭീമനായ ജീന്‍സ്‌വെസ്റ്റിന്റെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ അഴിച്ചുപണി. ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് സൂചന. കെപിഎംജിയിലെ പീറ്റര്‍ ഗോതാര്‍ഡും ജെയിംസ് സ്റ്റുവാര്‍ട്ടും കമ്പനിയുടെ ഓസ്‌ട്രേലിയന്‍ വിംഗിന്റെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഇന്ന് ചുമതലയേറ്റിട്ടുണ്ട്. പുതിയ അഡ്മിനിസ്‌ട്രേഷന്‍ കാരണം ഓസ്‌ട്രേലിയയ്ക്ക് പുറത്തുള്ള സ്റ്റോറുകള്‍ക്ക് പ്രശ്‌നമുണ്ടാകില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള നിരവധി സ്റ്റോറുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.


ജീന്‍സ്‌വെസ്റ്റ് ഓസ്‌ട്രേലിയയിലെ തങ്ങളുടെ പ്രവര്‍ത്തനം തുടരുമെന്നും ബിസിനസിനെ കുറിച്ച് തങ്ങള്‍ അടിയന്തിരമായി വിശകലനം ചെയ്യുമെന്നും പീറ്റര്‍ ഗോതാര്‍ഡ് പറഞ്ഞു. കമ്പനിയുടെ 170 സ്റ്റോറുകളാണ് ഈ വര്‍ഷം അടച്ചുപൂട്ടലിന്റെ വക്കിലേക്ക് നീങ്ങുന്നത്. അതുകൊണ്ടുതന്നെ വലിയ തോതില്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 1972ലാണ് ജീന്‍സ്‌വെസ്റ്റ് തങ്ങളുടെ ആദ്യ സ്റ്റോര്‍ തുറന്നത്. 146 സ്‌റ്റോറുകളാണ് കമ്പനിക്ക് ഓസ്‌ട്രേലിയയില്‍ ഉള്ളത്. വെല്ലുവിളികള്‍ നിറഞ്ഞ വിപണി സാഹചര്യവും ഓണ്‍ലൈന്‍ വിപണിയുമായുള്ള കിട മത്സരവുമാണ് കമ്പനിയെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category



4malayalees Recommends