കാട്ടുതീയില്‍ വലയുന്ന ഓസ്‌ട്രേലിയയ്ക്ക് ആശ്വാസമായി മഴ എത്തി; ന്യൂ സൗത്ത് വെയില്‍സില്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ തുടര്‍ച്ചയായി കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം

കാട്ടുതീയില്‍ വലയുന്ന ഓസ്‌ട്രേലിയയ്ക്ക് ആശ്വാസമായി മഴ എത്തി; ന്യൂ സൗത്ത് വെയില്‍സില്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ തുടര്‍ച്ചയായി കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം

കാട്ടുതീയില്‍ വലയുന്ന ഓസ്‌ട്രേലിയയ്ക്ക് ആശ്വാസമായി മഴ എത്തി. വിക്ടോറിയയില്‍ ബുധനാഴ്ച ഉച്ചകഴിഞ് ഇടിയോട് കൂടിയായിരുന്നു മഴ. സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളില്‍ 50 മുതല്‍ 77 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചു. ന്യൂ സൗത്ത് വെയില്‍സില്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ തുടര്‍ച്ചയായി കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കാട്ടുതീ നാശം വിതച്ച സൗത്ത് കോസ്റ്റിലും സതേണ്‍ ടേബിള്‍ലാന്റ്‌സിലും വരും ദിവസങ്ങളില്‍ 30 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.


സംസ്ഥാനത്ത് 88 കാട്ടുതീ ഇപ്പോഴും കത്തുന്നുണ്ട്. ഇതില്‍ 39 എണ്ണം നിയന്ത്രണാതീതമായി പടരുകയാണ്. വരും ദിവസങ്ങളില്‍ പെയ്യുന്ന മഴ ഇതിന് ആശ്വാസം നല്‍കുമെന്ന പ്രതീക്ഷയിലാണ് ന്യൂ സൗത്ത് വെയില്‍സ് റൂറല്‍ ഫയര്‍ സര്‍വീസ്. സംസ്ഥാനത്തെ ചില വരള്‍ച്ച ബാധിത പ്രദേശത്തും മഴ ആശ്വാസം നല്കിയേക്കുമെന്ന് WaterNSW ലെ ടോണി വെബര്‍ പറഞ്ഞു.

Other News in this category



4malayalees Recommends