199 സ്‌റ്റോറുകള്‍ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് ഒസ്‌ട്രേലിയയിലെ പ്രമുഖ ഹെഡ്‌ഫോണ്‍ കമ്പനിയായ ബോസ്; നിര്‍ണായക തീരുമാനം ഓണ്‍ലൈന്‍ രംഗത്തേക്ക് ചുവടുമാറ്റുന്നതിന്റെ ഭാഗമായി; 100 കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

199 സ്‌റ്റോറുകള്‍ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് ഒസ്‌ട്രേലിയയിലെ പ്രമുഖ ഹെഡ്‌ഫോണ്‍ കമ്പനിയായ ബോസ്; നിര്‍ണായക തീരുമാനം ഓണ്‍ലൈന്‍ രംഗത്തേക്ക് ചുവടുമാറ്റുന്നതിന്റെ ഭാഗമായി; 100 കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
199 സ്‌റ്റോറുകള്‍ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് ഒസ്‌ട്രേലിയയിലെ പ്രമുഖ ഹെഡ്‌ഫോണ്‍ കമ്പനിയായ ബോസ്. ഓസ്‌ട്രേലിയയിലെ തങ്ങളുടെ എല്ലാ ഔട്ട്‌ലെറ്റുകളും കമ്പനി അടച്ചുപൂട്ടും റീട്ടെയ്ല്‍ വിപണിയില്‍ കാര്യമായി തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് കമ്പനിയുടെ നീക്കം. ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് കളംമാറ്റി ചവിട്ടുകയാണ് നിലവില്‍ കമ്പനിയുടെ ഉദ്ദേശം. പുതിയ തീരുമാനം വഴി എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. തൊഴിലാളികള്‍ക്ക് സിവിയറന്‍സ് പേ ഉറപ്പാക്കുമെന്നും ഔട്ട്‌പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് നല്‍കുമെന്നും ഈ അമേരിക്കന്‍ കമ്പനി അറിയിച്ചു.

ഓസ്‌ട്രേലിയ, നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നൂറു കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എത്ര തൊഴിലാളുകളെ തങ്ങളുടെ ഈ നീക്കം ബാധിക്കുമെന്നത് വെളിപ്പെടുത്താന്‍ തയാറല്ലെന്നാണ് കമ്പനിയുടെ നിലപാടെന്ന് ബോസിന്റെ ഗ്ലോബല്‍ സെയ്ല്‍സ് വൈസ് പ്രസിഡന്റ് കോലെറ്റ് ബ്രൂക്ക് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. ഉപഭോക്താക്കളുടെ അഭിരുചി മാറി മറിഞ്ഞിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്ത്. അനുഭവിച്ചറിയാനും, പരീക്ഷിക്കാനും നേരിട്ട് സംസാരിക്കാനുമൊക്കെയുള്ള അവസരമാണ് റീട്ടെയ്ല്‍ സ്റ്റോറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ അവര്‍ക്ക് ആവശ്യമായ രീതിയിലേക്ക് കമ്പനി മാറേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്- അവര്‍ വിശദീകരിച്ചു.

1993ല്‍ യുഎസിലാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. ബില്‍റ്റ് ഇന്‍ കാര്‍ ഓഡിയോ സിസ്റ്റം, നോയ്‌സ് കാന്‍സലിംഗ് ഹെഡ്‌ഫോണ്‍ എന്നിവയാണ് ഇവരുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍.

Other News in this category



4malayalees Recommends