' തീയില്‍ കുരുത്തത്' ; കാട്ടുതീ ഗ്രസിച്ച ഓസ്‌ട്രേലിയന്‍ ഭൂമിയില്‍ ആ ചാരത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന പുല്‍ക്കൊടികള്‍; പ്രത്യാശയുടെ പ്രതീകരമാകുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; മുറേ ലൂയി എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം

ലോകം കണ്ടതില്‍ വച്ച് ഏറ്റവും ഭീകരമായ ദുരന്തങ്ങളില്‍ ഒന്നാണ് ഓസ്‌ട്രേലിയ ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. 170, 000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് കാട് ആഴ്ചകളോളം നിന്നു കത്തിയത്. കേരളത്തിന്റെ മൂന്നിരട്ടിവലിപ്പം! 2,200 വീടുകള്‍ ഉള്‍പ്പെടെ 6,000ഓളം കെട്ടിടങ്ങള്‍ ഒന്നിനും കൊള്ളാത്തവയായി, 28 മരണങ്ങള്‍, തിട്ടപ്പെടുത്താനാവാത്ത സമ്പത്ത്, 480 ദശലക്ഷത്തോളം വരുന്ന ജീവജാലങ്ങള്‍. ഒക്കെയും കരിഞ്ഞുചാമ്പലായി! കാട്ടുതീ കെട്ടടങ്ങി തുടങ്ങിയെങ്കിലും ആസ്‌ട്രേലിയയില്‍ ആളിപ്പടര്‍ന്ന രാഷ്ട്രീയവിവാദങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല.

പൊള്ളിയടര്‍ന്ന ഓസ്‌ട്രേലിയയുടെ നിരവധി ചിത്രങ്ങള്‍ ലോകത്തിന് മുന്നില്‍ നൊമ്പരക്കാഴ്ചയായിട്ടുണ്ട്. ഇപ്പോഴിതാ പ്രത്യാശയുടെ പ്രതീകരമാകുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാട്ടുതീ ഗ്രസിച്ച ഭൂമിയില്‍ ആ ചാരത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന പുല്‍ക്കൊടികളുടെ ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. മുറേ ലൂയി എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആയിരക്കണക്കിന് തവണ ഷെയര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. ചിത്രങ്ങള്‍ കാണാം.

Other News in this category

4malayalees Recommends