ഇന്ത്യക്കാര്‍ക്ക് കാനഡയോട് പ്രിയമേറുന്നു; കാനഡയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം 2019 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവില്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്; അമേരിക്കന്‍ ഗവണ്‍മെന്റ് കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയത് കാനഡയെ ഇഷ്ടയിടമാക്കി

ഇന്ത്യക്കാര്‍ക്ക് കാനഡയോട് പ്രിയമേറുന്നു; കാനഡയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം 2019 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവില്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്; അമേരിക്കന്‍ ഗവണ്‍മെന്റ് കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയത് കാനഡയെ ഇഷ്ടയിടമാക്കി

കാനഡയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം 2019 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവില്‍ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ ഗവണ്‍മെന്റ് കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കിയതാണ് ഇന്ത്യക്കാര്‍ കാനഡ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി (എന്‍എഫ്എപി) വ്യക്തമാക്കി. 2019 വരെ 80,685 ഇന്ത്യക്കാരാണ് കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സി ഓപ്റ്റ് ചെയ്തത്. 2016ല്‍ ഇത് 39,705 ആയിരുന്നു. അതായത് 105 ശതമാനം വര്‍ധന. എന്‍എഫ്എപിയുടെ ഇമിഗ്രേഷന്‍ റഫ്യൂജി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വിഭാഗമാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.


അമേരിക്കയില്‍ ജോലി ചെയ്യാനും കുടിയേറാനും ഏറെ ബുദ്ധിമുട്ടേറിയ ഈ സമയത്ത് പഠിക്കാനും കുടിയേറാനുമായി കാനഡ തെരഞ്ഞെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചത് യാഥര്‍ശ്ചികമല്ലെന്ന് എന്‍എഫ്എപി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സ്റ്റുവര്‍ട്ട് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ അമേരിക്കയില്‍ കുടിയേറ്റം ഏറെ ദുഷ്‌കരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ടെക്‌നോളജി പ്രൊഫഷണലുകളെ ഏറെ ബാധിക്കുന്ന തരത്തില്‍ വര്‍ക്ക് വിസയിലും മറ്റും അദ്ദേഹം ഏറെ മാറ്റങ്ങള്‍ വരുത്തി. എച്ച്1ബി വിസയുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങളും കുടിയേറ്റത്തെ പ്രതികൂലമായി ബാധിച്ചു.


Other News in this category



4malayalees Recommends