സൗദിയിലെ വിദ്യാലയങ്ങള്‍ക്ക് അനിശ്ചിത കാലത്തേക്ക് അവധി ; കൂടുതല്‍ യാത്രാ വിലക്കുകള്‍ നിലവില്‍ വന്നു

സൗദിയിലെ വിദ്യാലയങ്ങള്‍ക്ക് അനിശ്ചിത കാലത്തേക്ക് അവധി ; കൂടുതല്‍ യാത്രാ വിലക്കുകള്‍ നിലവില്‍ വന്നു
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സൗദിയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെയാണ് അവധിയെന്നാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പിലുള്ളത്. എല്ലാ വിദ്യാലയങ്ങള്‍ക്കുമാണ് അവധി. അതേസമയം കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങള്‍ക്ക് ഖത്തര്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി.

തിങ്കളാഴ്ച മുതല്‍ യാത്രാവിലക്ക് നിലവില്‍ വന്നു. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച മലയാളികള്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലായിരുന്നു ഇറ്റലിയില്‍ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയത്. ഈ സാഹചര്യത്തില്‍ കൂടിയാണ് താല്‍ക്കാലിക യാത്രാവിലക്ക്. എല്ലാതരത്തിലുമുള്ള യാത്രികര്‍ക്കും വിലക്ക് ബാധകമാണെന്ന് ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫിസും ഖത്തര്‍ ന്യൂസ് ഏജന്‍സിയും വ്യക്തമാക്കി.

ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ചൈന, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലെബനാന്‍, നേപ്പാള്‍, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ്, സൗത്ത്‌കൊറിയ, ശ്രീലങ്ക, സിറിയ, തായ്‌ലന്റ് എന്നീ രാജ്യക്കാര്‍ക്കാണ് ഖത്തര്‍ താല്‍കാലിക യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്. ഖത്തര്‍ എയര്‍വേയ്‌സ് ഇറ്റലിയില്‍ നിന്നുള്ള വിമാന സര്‍വീസും നിര്‍ത്തിവെച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends