യുഎസില്‍ കൊറോണ ബാധിതരുടെ എണ്ണം 1,42,735 ആയി; മരണം 2500ന് അടുത്തേക്ക് ; രണ്ടാഴ്ചക്കകം മരണം മൂര്‍ധന്യത്തിലെത്തുമെന്ന് ട്രംപ്; രണ്ട് ലക്ഷം പേര്‍ വരെ മരിക്കുമെന്ന് ട്രംപിന്റെ മെഡിക്കല്‍ അഡൈ്വസറുടെ മുന്നറിയിപ്പ്; ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടും

യുഎസില്‍ കൊറോണ ബാധിതരുടെ എണ്ണം 1,42,735 ആയി; മരണം 2500ന് അടുത്തേക്ക് ; രണ്ടാഴ്ചക്കകം മരണം മൂര്‍ധന്യത്തിലെത്തുമെന്ന് ട്രംപ്; രണ്ട് ലക്ഷം പേര്‍ വരെ മരിക്കുമെന്ന് ട്രംപിന്റെ മെഡിക്കല്‍ അഡൈ്വസറുടെ മുന്നറിയിപ്പ്; ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടും

യുഎസില്‍ കൊറോണ ബാധിതരുടെ എണ്ണം 1,42,735 ആയി വര്‍ധിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 ബാധിതരുള്ള രാജ്യമെന്ന സ്ഥാനത്ത് യുഎസ് തുടരുന്ന ദയനീയമായ അവസ്ഥയാണുള്ളത്. രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചിരിക്കുന്നവരുടെ എണ്ണം 2488 ആയും വര്‍ധിച്ചിട്ടുണ്ട്.നിലവിലെ യുഎസിലെ കൊറോണ മരണനിരക്ക് രണ്ടാഴ്ചക്കകം മൂര്‍ധന്യത്തിലെത്തുമെന്നും അതിനാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടുമെന്നും ട്രംപ് ഇന്നലെ പ്രസ്താവിച്ചിരുന്നു.


അതായത് ഈസ്റ്ററിന് യുഎസിലെ കൊറോണ മരണനിരക്കും രോഗബാധിതരുടെ എണ്ണവും മൂര്‍ധന്യത്തിലെത്തുമെന്നാണ് ട്രംപ് മുന്നറിയിപ്പേകുന്നത്. വൈറ്റ്ഹൗസിലെ റോസ് ഗാര്‍ഡനില്‍ കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തവേയാണ് ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.തുടര്‍ന്ന് കൊറോണ മരണനിരക്കും രോഗബാധയും കുറയുമെന്നും ട്രംപ് ആശ്വസിപ്പിക്കുന്നു. വൈറസ് കാരണം യുഎസില്‍ ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിലുള്ള മരണങ്ങളുണ്ടാകുമെന്ന തന്റെ മുതിര്‍ന്ന മെഡിക്കല്‍ അഡൈ്വസര്‍മാരിലൊരാളായ അന്തോണി ഫൗസിയുടെ മുന്നറിയിപ്പും ട്രംപ് ഇതിനിടെ എടുത്ത് കാട്ടിയിരുന്നു.

രാജ്യത്ത് ലോക്ക്ഡൗണും മറ്റ് കര്‍ക്കശമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താതെ കൊറോണയെ പിടിച്ച് കെട്ടാന്‍ സാധിക്കില്ലെന്നും ഇത്തരം നടപടികളിലൂടെ വൈറസിനെ പിടിച്ച് കെട്ടാന്‍ സാധിക്കുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. കൊറോണയെ പിടിച്ച് കെട്ടുന്നതിന് കടുത്ത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2.2 മില്യണ്‍ പേരെ ഇത് ബാധിക്കുമെന്നും നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാല്‍ ഇതിന്റെ ആഘാതം കുറയ്ക്കാനാവുമെന്നും ട്രംപ് വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends