ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു; മരണത്തിന് കീഴടങ്ങിയത് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ തങ്കച്ചനും വിദ്യാര്‍ത്ഥിയായ ഷോണ്‍ എബ്രഹാമും; യുഎസില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി

ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു; മരണത്തിന് കീഴടങ്ങിയത് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ തങ്കച്ചനും വിദ്യാര്‍ത്ഥിയായ ഷോണ്‍ എബ്രഹാമും; യുഎസില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി

ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥന്‍ തങ്കച്ചന്‍ ഇഞ്ചനാട്ട് (51) നിര്യാതനായി. കോവിഡ് ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു.ന്യൂയോര്‍ക്ക് ക്വീന്‍സില്‍ താമസമായിരുന്നു, തൊടുപുഴ മുട്ടം സ്വദേശിയാണ്. ഇഞ്ചനാട്ട് കുടുംബാംഗമാണ്. ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച മലയാളി വിദ്യാര്‍ഥിയും ഇന്നു മരിച്ചു. തിരുവല്ല കടപ്ര വലിയ പറമ്പില്‍ തൈക്കടവില്‍ ഷോണ്‍ എബ്രഹാം ആണു മരിച്ചത്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഷോണ്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.ഇതോടെ യുഎസില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം നാലായി



നരത്തെ ന്യൂജഴ്‌സിയിലും ന്യൂയോര്‍ക്കിലുമായാണ് രണ്ടു മരണങ്ങള്‍ ഉണ്ടായത്. ന്യൂയോര്‍ക്കില്‍ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡാണ് (43) മരിച്ചത്. 20 വര്‍ഷമായി എം.ടി.എ ഉദ്യോഗസ്ഥനായിട്ട്. മാതാപിതാക്കളും മൂന്നു സഹോദരരും അമേരിക്കയിലുണ്ട്. ഫ്രാങ്ക്‌ലിന്‍ സ്‌ക്വയറിലെ സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗം. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിട്ടി ജീവനക്കാരനായിരുന്നു ഇദ്ദേഹം.അമേരിക്കയിലെ കൊവിഡ് വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. കൊറോണ മരണത്തില്‍ അമേരിക്ക ചൈനയെ മറികടന്നു. യുഎസില്‍ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത് 3860 ആളുകളാണ്.പനിയെത്തുടര്‍ന്ന് ഡോക്ടറെ കണ്ടതാണ്. ടൈലനോളും മറ്റും കഴിച്ച് വിശ്രമിക്കാന്‍ ആയിരുന്നു നിര്‍ദേശം. പക്ഷെ ദിവസങ്ങള്‍ക്കുള്ളില്‍ രോഗം വഷളായി. മാര്‍ച്ച് 23-നു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രോഗം ഭേദമാവുന്നു എന്ന സൂചന ഉണ്ടായിരുന്നുവെങ്കിലും പിന്നീടത് ഗുരുതരമാകുക ആയിരുന്നു.

Other News in this category



4malayalees Recommends