രാജ്യത്ത് കൊവിഡ്- 19 മരണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോപാകുലനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും മരണസംഖ്യ ഉയരുന്നതും ട്രംപിനെ ചൊടിപ്പിക്കുന്നു

രാജ്യത്ത് കൊവിഡ്- 19 മരണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോപാകുലനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും മരണസംഖ്യ ഉയരുന്നതും ട്രംപിനെ ചൊടിപ്പിക്കുന്നു

രാജ്യത്ത് കൊവിഡ്- 19 മരണങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കോപാകുലനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്തതോടെ പ്രത്യേകം ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് അസ്വസ്ഥനായത്.


ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ട്രംപ് തട്ടിക്കയറി. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചോ?, നടപടികള്‍ അപര്യാപ്തതകള്‍ സംഭവിച്ചോ എന്ന ചോദ്യത്തിനും മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. രാജ്യത്തെ ആശുപത്രികളില്‍ ആവശ്യസാധനങ്ങളുടെ കുറവ് അനുഭവപ്പെടുന്നതായുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പരിശോധനകള്‍ ഫലപ്രദമാകുന്നില്ലെന്ന ആരോപണവും ട്രംപ് തള്ളി. അമേരിക്കയുടേത് ഫെഡറല്‍ സര്‍ക്കാരാണ്. പരിശോധനകളുടെ സമയത്ത് തെരുവുമൂലകളില്‍ നില്‍ക്കാനുള്ളതല്ലെന്നും അദ്ദേഹം തുറന്നടിച്ചു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും മരണസംഖ്യ ഉയരുന്നതുമാണ് ട്രംപിനെ ചൊടിപ്പിച്ചത്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്.

Other News in this category



4malayalees Recommends