യുഎസില്‍ കൊറോണ മരണങ്ങള്‍ 16,697 ആയും രോഗികളുടെ എണ്ണം 468,895 ആയി വര്‍ധിച്ചു; യുഎസില്‍ മറ്റൊരു 6.6 മില്യണ്‍ പേര്‍ക്ക് കൂടി പണി പോയി; മൊത്തത്തില്‍ തൊഴില്‍രഹിതരായത് 16മില്യണ്‍ പേര്‍; യുഎസിലെ ജയിലുകളിലും കൊറോണ ബാധയും മരണങ്ങളുമേറുന്നു

യുഎസില്‍ കൊറോണ മരണങ്ങള്‍ 16,697 ആയും രോഗികളുടെ എണ്ണം 468,895 ആയി വര്‍ധിച്ചു;  യുഎസില്‍ മറ്റൊരു 6.6 മില്യണ്‍ പേര്‍ക്ക് കൂടി പണി പോയി; മൊത്തത്തില്‍ തൊഴില്‍രഹിതരായത് 16മില്യണ്‍ പേര്‍; യുഎസിലെ ജയിലുകളിലും കൊറോണ ബാധയും മരണങ്ങളുമേറുന്നു

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും യുഎസിന് മോചനമുണ്ടായിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം രാജ്യത്തെ മൊത്തം അഞ്ച് ലക്ഷത്തിനടുത്ത് രോഗികളുണ്ടെന്നാണ് അതായത് 468,895 കൊറോണ രോഗികളുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 16,697 ആയി വര്‍ധിച്ചിട്ടുമുണ്ട്. രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 25,928 പേരായി വര്‍ധിച്ചിട്ടുമുണ്ട്.


161,504 രോഗികളും 7067 മരണവുമായി ന്യൂയോര്‍ക്കാണ് ഏറ്റവും മുന്നിലുള്ള സ്‌റ്റേറ്റ്. ന്യൂജഴ്‌സിയില്‍ 51,027 രോഗികളും 1700 മരണങ്ങളും മിച്ചിഗനില്‍ 21,212 രോഗികളും 1076 മരണവും കാലിഫോര്‍ണിയയില്‍ 20,212 രോഗികളും 559 മരണവും ലൂസിയാനയില്‍ 18,283 രോഗികളും 702 മരണവും മസാച്ചുസെറ്റ്സില്‍ 18,941 രോഗികളും 503 മരണവും പെന്‍സില്‍വാനിയയില്‍ 18,546 രോഗികളും 360 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ ബാധിച്ച് മരണങ്ങളും നിരവധി രോഗികളുമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

യുഎസില്‍ കൊറോണ മരണങ്ങളും രോഗബാധിതരും വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇത് പ്രകാരം രാജ്യത്ത് അടുത്തിടെ മറ്റൊരു 6.6 മില്യണ്‍ പേര്‍ക്ക് കൂടി തൊഴില്‍ നഷ്ടമായിരിക്കുന്നു. മൊത്തത്തില്‍ കൊറോണ പ്രതിസന്ധി മൂലം 16 മില്യണ്‍ പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 13 ശതമാനമായി കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്. മഹത്തായ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇത്തരത്തിലൊരു തൊഴില്‍ നഷ്ടം യുഎസിലുണ്ടായിട്ടില്ല.

യുഎസിലെ കൊറോണ രാജ്യത്തെ ജയിലുകളെയും വെറുതെ വിട്ടിട്ടില്ലെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. ഇത് പ്രകാരം രാജ്യത്തെ വിവിധ ജയിലുകളിലെ തടവ് പുള്ളികളെയും വൈറസ് ബാധിച്ചുവെന്നും മരണങ്ങളുണ്ടായിട്ടുണ്ടെന്നുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് നിരവധി പേരെ ക്വോറന്റീന്‍ ചെയ്തിട്ടുണ്ട്. കൊറോണ പിടിപെടാന്‍ സാധ്യതയുള്ള നിരവധി തടവ് പുള്ളികളെ മാറ്റിപ്പാര്‍പ്പിക്കുകയോ വീടുകളിലേക്ക് അയക്കുകയോ ചെയ്തിട്ടുമുണ്ട്.

ജയിലുകളില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് എളുപ്പത്തില്‍ പടര്‍ന്ന് പിടിക്കുമെന്ന കടുത്ത ആശങ്ക നിലനില്‍ക്കുന്നുവെന്നാണ് ജയില്‍ ഒഫീഷ്യലുകള്‍ മുന്നറിയിപ്പേകുന്നത്. പുള്ളികള്‍ക്ക് പുറമെ ജയില്‍ ജീവനക്കാരും കടുത്ത കൊറോണ ഭീഷണിയിലാണ് കഴിഞ്ഞ് കൂടുന്നത്. വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം ചിക്കാഗോയിലെ കുക്ക് കൗണ്ടി ജയിലില്‍ മാത്രം 251 പേര്‍ക്ക് രോഗം ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. ബ്യൂറോ ജയിലില്‍ 284 പേര്‍ക്ക് രോഗം ബാധിക്കുകയും എട്ട് പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നു.


Other News in this category



4malayalees Recommends