സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സല്‍മാന്റെ ഉത്തരവ്; ഇനി കര്‍ഫ്യൂ പിന്‍വലിക്കുക പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായാല്‍ മാത്രം

സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സല്‍മാന്റെ ഉത്തരവ്; ഇനി കര്‍ഫ്യൂ പിന്‍വലിക്കുക പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായാല്‍ മാത്രം

സൗദി അറേബ്യയില്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സൗദി രാജാവ് സല്‍മാന്റെ ഉത്തരവ്. ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയുടെ ശുപാര്‍ശ പ്രകാരമാണ് കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്.

മാര്‍ച്ച് 22ന് സൗദിയില്‍ 21 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇന്നലെ അര്‍ധ രാത്രി പൂര്‍ത്തിയാവുന്നതിനിടെയാണ് നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിനാലാണ് നടപടി.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായാല്‍ മാത്രമേ ഇനി കര്‍ഫ്യൂ പിന്‍വലിക്കുകയുള്ളൂ. കര്‍ഫ്യൂ അനിശ്ചിതമായി നീളുന്നതിനാല്‍ മറ്റു രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസും വൈകുമെന്നാണു സൂചന. എന്നാല്‍, സ്വദേശികളെ നാട്ടിലേക്കെത്തിക്കാന്‍ വിദേശത്തു നിന്നു സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്.

Other News in this category

4malayalees Recommends