കൊവിഡ് മരണങ്ങളില്‍ ഞെട്ടി വിറച്ച് വീണ്ടും അമേരിക്ക; കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത് 2700-ലേറെ മരണം; ഇത് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിദിന മരണനിരക്ക്; രോഗബാധിതരുടെ എണ്ണം 818744 ആയി

കൊവിഡ് മരണങ്ങളില്‍ ഞെട്ടി വിറച്ച് വീണ്ടും അമേരിക്ക; കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തത് 2700-ലേറെ മരണം;  ഇത് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിദിന മരണനിരക്ക്; രോഗബാധിതരുടെ എണ്ണം 818744 ആയി

കൊവിഡ് ഭീതിയില്‍ നിന്ന് കരകയറാനാകാതെ ലോകം. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 177613 ആയി. അമേരിക്ക വീണ്ടും കൊവിഡ് മരണത്തില്‍ ഞെട്ടി.കഴിഞ്ഞ 24 മണിക്കൂറിനിടെ 2700-ലേറെ മരണമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിദിന മരണനിരക്കാണിത്. അമേരിക്കയില്‍ ആകെ മരിച്ചത് 45318 പേരാണ്. രോഗബാധിതരുടെ എണ്ണം 818744 ആയി.


യുകെയിലും മരണസംഖ്യ കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 828 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 17333 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 129044 ആയി.കഴിഞ്ഞ ദിവസം കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു രാജ്യം ഫ്രാന്‍സാണ്. 531 മരണമാണ് ഫ്രാന്‍സില്‍ ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 20796 ആയി. 158050 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, ഇറ്റലിയിലും സ്‌പെയിനിലും വീണ്ടും മരണസംഖ്യ കുറഞ്ഞു. ഇറ്റലിയില്‍ 524 പേരും സ്‌പെയിനില്‍ 430 പേരുമാണ് മരിച്ചത്. ഇതോടെ ഇറ്റയിലെ ആകെ മരണസംഖ്യ 24648 ആയി. സ്‌പെയിനില്‍ 21282 പേരാണ് ആകെ മരിച്ചത്. സ്‌പെയിനില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 204178 ആയി. ഇറ്റലിയില്‍ 183957 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Other News in this category



4malayalees Recommends