'കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനമുണ്ടായാല്‍ അത് അതി ഭീകരമായിരിക്കും; ടഞ്ഞു നിര്‍ത്താനാകുന്നതിലും അപ്പുറത്തേക്ക് അത് വ്യാപിക്കും'; മുന്നറിയിപ്പുമായി അമേരിക്ക

'കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനമുണ്ടായാല്‍ അത് അതി ഭീകരമായിരിക്കും; ടഞ്ഞു നിര്‍ത്താനാകുന്നതിലും അപ്പുറത്തേക്ക് അത് വ്യാപിക്കും'; മുന്നറിയിപ്പുമായി അമേരിക്ക

കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനമുണ്ടായാല്‍ അത് അതി ഭീകരമായിരിക്കുമെന്ന് അമേരിക്ക. തടഞ്ഞു നിര്‍ത്താനാകുന്നതിലും അപ്പുറത്തേക്ക് അത് വ്യാപിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.


അടുത്ത തണുപ്പ്കാലം വരെ അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും വൈറസ് ബാധയുടെ ആശങ്കകള്‍ നിലനില്‍ക്കുമെന്നും ആ സമയത്ത് മറ്റ് രോഗങ്ങള്‍ക്കൊപ്പം കൊറോണ കൂടി ഉണ്ടായാല്‍ ആരോഗ്യരംഗം ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരമൊരു സാഹചര്യമുണ്ടായാല്‍ രോഗമുക്തി സാധ്യമായെന്നു വരില്ലെന്നും റോബര്‍ട്ട് സൂചിപ്പിച്ചു.

രാജ്യത്ത് ലോക്ക് ഡൗണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവര്‍ ഈ അവസ്ഥ കൂടി കണക്കിലെടുക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും പരമാവധി വീടുകളില്‍ തന്നെ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends