യുഎസില്‍ ഇന്നലത്തെ കൊറോണ മരണങ്ങള്‍ 2825 പേര്‍; 24 മണിക്കൂറിനിടെ പുതിയ 26,363 കേസുകള്‍; മൊത്തം മരണം 45,356; ആകെ വൈറസ് ബാധിതര്‍ എട്ട് ലക്ഷം പിന്നിട്ടു; രാജ്യത്ത് കൊറോണയുടെ രണ്ടാംതരംഗം ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുമായി സിഡിസി ചീഫ്

യുഎസില്‍ ഇന്നലത്തെ കൊറോണ മരണങ്ങള്‍ 2825 പേര്‍; 24 മണിക്കൂറിനിടെ പുതിയ 26,363 കേസുകള്‍; മൊത്തം മരണം 45,356; ആകെ വൈറസ് ബാധിതര്‍ എട്ട് ലക്ഷം പിന്നിട്ടു; രാജ്യത്ത് കൊറോണയുടെ രണ്ടാംതരംഗം ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പുമായി സിഡിസി ചീഫ്
യുഎസിലെ മൊത്തം കോവിഡ് 19 മരണങ്ങള്‍ 45,356 ലെത്തിയെന്നും മൊത്തം രോഗികളുടെ എണ്ണം 819,321ലെത്തിയെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് തട്ടിയെടുത്തിരിക്കുന്നത് 2825 പേരുടെ ജീവനുകളാണ്. 24 മണിക്കൂറുകള്‍ക്കിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പുതിയ കോവിഡ്-19 കേസുകള്‍ 26,363 ആണ്.ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങളും രോഗികളുമുള്ള രാജ്യമെന്ന ദുരവസ്ഥ യുഎസില്‍ തുടരുകയാണ്.

രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 83,008 ആയി ഉയര്‍ന്നിട്ടുമുണ്ട്. 19,693 മരണങ്ങളും 256,555 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്സിയില്‍ 4,753 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 92,387 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 41,199 പേര്‍ രോഗികളായപ്പോള്‍ 1,961പേരാണ് മരിച്ചത്.മിച്ചിഗനില്‍ 2,700 പേര്‍ മരിക്കുകയും 32,967 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. കാലിഫോര്‍ണിയയില്‍ 1,322 പേര്‍ക്ക് കൊറോണ കാരണം ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ രോഗികളായത് 35,843 പേരാണ്.

ലോകത്ത് ഏറ്റവും രൂക്ഷമായി യുഎസില്‍ സംഹാരതാണ്ഡവമാടിയിട്ടും കൊറോണക്ക് മതിയാവുന്നില്ലെന്നും രണ്ടാമതൊരു തരംഗം യുഎസില്‍ ഇനിയും ആഞ്ഞടിക്കുമെന്നും മുന്നറിയിപ്പേകി സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ ഡയറക്ടറായ റോബര്‍ട്ട് റെഡ്ഫീല്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. രണ്ടാം തരംഗത്തില്‍ യുഎസില്‍ കൊറോണക്കൊപ്പം ഫ്‌ലൂവും പകര്‍ച്ചവ്യാധിയായി പടര്‍ന്ന് പിടിച്ച് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.ഇത് രാജ്യത്തെ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിന് കടുത്ത ആഘാതമുണ്ടാക്കുമെന്നും എന്ത് മാത്രം നരകമായിരിക്കും സൃഷ്ടിക്കപ്പെടുകയെന്ന് പ്രവചിക്കാനാവില്ലെന്നും അദ്ദേഹം പ്രവചിക്കുന്നു.

Other News in this category



4malayalees Recommends