അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരണമടഞ്ഞത് ചങ്ങനാശേരി വലിയപറമ്പില്‍ ജോസഫ് മാത്യു; 69കാരനായ മാത്യു ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആയിരുന്നു

അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരണമടഞ്ഞത് ചങ്ങനാശേരി വലിയപറമ്പില്‍ ജോസഫ് മാത്യു; 69കാരനായ മാത്യു ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആയിരുന്നു

കോവിഡ് ബാധിച്ച് അമേരിക്കയിലെ മിഷിഗണില്‍ മലയാളി മരിച്ചു. ചങ്ങനാശേരി വലിയപറമ്പില്‍ ജോസഫ് മാത്യു (69) ആണ് മരിച്ചത്. ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്. അമേരിക്കയില്‍ ഒരു ഡസനോളം മലയാളികളാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.


24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 2,219 ആയി. ഇതോടെ ഇവിടെ ഇതുവരെയുള്ള കൊവിഡ് മരണം 47,000 കവിഞ്ഞു. കൊവിഡ് രോഗികള്‍ എട്ടരലക്ഷത്തോട് അടുക്കുകയാണ് അമേരിക്കയില്‍. ബ്രിട്ടനിലും കൊവിഡ് മരണ സംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറ്റലിയിലാകട്ടെ മരണം കാല്‍ലക്ഷം കടന്നു.ഇറ്റലിയില്‍ 437 ഉം സ്‌പെയിനില്‍ 435 ഉം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം 544 പേര്‍ പേര്‍ മരിച്ചു. കൊവിഡ് ഭീതി ഉടന്‍ ഒഴിയില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അമേരിക്കയില്‍ വര്‍ഷാവസാനത്തോടെ കോവിഡ് 19-ന്റെ രണ്ടാംഘട്ട വ്യാപനം ഉണ്ടാവുമെന്ന് മുന്നറിയിപ്പ് ഉണ്ട്. ഇതിന്റെ പ്രത്യാഘാതം കൂടുതല്‍ ഗുരുതരമായേക്കാമെന്നും ആരോഗ്യവിഭാഗം പറഞ്ഞു. ശൈത്യകാലത്ത് പകര്‍ച്ചവ്യാധി പടരുന്ന സമയത്ത് കോവിഡിന്റെ വ്യാപനംകൂടിയുണ്ടായാല്‍ സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടാതാവുമെന്ന് യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി.) ഡയറക്ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് പറഞ്ഞു.

Other News in this category



4malayalees Recommends