അമേരിക്കയില്‍ സ്ഥിതി അതീവഗുരുതരം; ന്യൂയോര്‍ക്കിലെ മൃഗശാലയില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്ത് വളര്‍ത്തുമൃഗങ്ങളിലും ആദ്യമായി രോഗം സ്ഥിരീകരിച്ചു; ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിച്ചത് രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക്

അമേരിക്കയില്‍ സ്ഥിതി അതീവഗുരുതരം; ന്യൂയോര്‍ക്കിലെ മൃഗശാലയില്‍ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു; രാജ്യത്ത് വളര്‍ത്തുമൃഗങ്ങളിലും ആദ്യമായി രോഗം സ്ഥിരീകരിച്ചു; ന്യൂയോര്‍ക്കില്‍ കോവിഡ് സ്ഥിരീകരിച്ചത് രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക്

അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാവുകയാണ്. കടുവകള്‍ക്കും സിംഹങ്ങള്‍ക്കും അമേരിക്കയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലൈ മൃഗങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ജീവനക്കാരില്‍ നിന്നും രോഗം പകര്‍ന്നതാകാമെന്നാണ് നിഗമനം. മൃഗങ്ങളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് മൃഗശാല അധികൃതര്‍ നല്‍കുന്ന വിവരം.


ന്യൂയോര്‍ക്കില്‍ രണ്ട് വളര്‍ത്തുപൂച്ചകള്‍ക്ക് കൊറോണ വൈറസ് ബാധ. അമേരിക്കയില്‍ ആദ്യമായിട്ടാണ് വളര്‍ത്തുമൃഗങ്ങളില്‍ കൊറോണ സ്ഥിരീകരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ ന്യൂയോര്‍ക്കിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലാണ് പൂച്ചകളുള്ളത്. രണ്ട് പൂച്ചകള്‍ക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും അതിവേ?ഗം സുഖം പ്രാപിക്കുമെന്ന് വിശ്വസിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

പൂച്ചകളിലൊന്നിന്റെ ഉടമയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. അതേ സമയം രണ്ടാമത്തെ പൂച്ചയുടെ ഉടമയ്‌ക്കോ വീട്ടിലുള്ളവര്‍ക്കോ കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 26 ലക്ഷം കടന്നു. മരണം 1,83,000 കവിഞ്ഞു. അമേരിക്കയില്‍ മാത്രം 24 മണിക്കൂറിനിടെ മരിച്ചത് 2,219 പേരാണ്. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 കവിഞ്ഞു. കൊവിഡ് രോഗികള്‍ എട്ടരലക്ഷത്തോട് അടുക്കുകയാണ്. ബ്രിട്ടനിലും മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ മാത്രം മരിച്ചത്.

Other News in this category



4malayalees Recommends