യുഎസ് കൊറോണ പ്രതിസന്ധിയില്‍ സമാശ്വാസമായി 500 ബില്യണ്‍ ഡോളര്‍ കൂടി അനുവദിച്ചു; ഇതു വരെ മൊത്തം വകയിരുത്തിയിരിക്കുന്നത് മൂന്ന് ട്രില്യണ്‍ ഡോളര്‍; രാജ്യത്തെ മൊത്തം കോവിഡ് മരണം 47,795; രോഗികളുടെ എണ്ണം 851,193; മുന്നില്‍ ന്യൂയോര്‍ക്ക് തന്നെ

യുഎസ് കൊറോണ പ്രതിസന്ധിയില്‍ സമാശ്വാസമായി 500 ബില്യണ്‍ ഡോളര്‍ കൂടി അനുവദിച്ചു; ഇതു വരെ മൊത്തം വകയിരുത്തിയിരിക്കുന്നത് മൂന്ന് ട്രില്യണ്‍ ഡോളര്‍; രാജ്യത്തെ മൊത്തം കോവിഡ് മരണം 47,795; രോഗികളുടെ എണ്ണം 851,193; മുന്നില്‍ ന്യൂയോര്‍ക്ക് തന്നെ
യുഎസ് കൊറോണ വൈറസ് പ്രതിസന്ധിയില്‍ ജനതയ്ക്ക് ആശ്വാസമേകുന്നതിനായി ഏതാണ്ട് 500 ബില്യണ്‍ ഡോളര്‍ കൂടി വകയിരുത്തിയെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വാഷിംഗ്ടണില്‍ ഒത്ത് കൂടിയ യുഎസ് ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സ് ആണ് കൃത്യമായി പറഞ്ഞാല്‍ 484 ബില്യണ്‍ ഡോളറിന്റെ കൊറോണ വൈറസ് റിലീഫ് ബില്‍ പാസാക്കിയിരിക്കുന്നത്.ഇതോടെ നേരത്തെ ഈ വകയില്‍ പാസാക്കിയ ഫണ്ടുകള്‍ കൂടി കണക്കാക്കിയാല്‍ മൊത്തം കൊറോണ റീലിഫീനായി മൂന്ന് ട്രില്യണ്‍ ഡോളറാണ് യുഎസ് പാസാക്കിയിരിക്കുന്നത്.ഡെമോക്രാറ്റുകള്‍ക് മുന്‍തൂക്കമുള്ള ഹൗസില്‍ അവതരിപ്പിച്ച ബില്ലിനെ റിപ്പബ്ലിക്കന്‍മാരില്‍ മിക്കവരും പിന്തുണച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇരു പാര്‍ട്ടികളിലെയും ചില അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തിരുന്നു.

അതിനിടെ യുഎസിലെ മൊത്തം കോവിഡ് 19 മരണങ്ങള്‍ 47,795ലെത്തിയെന്നും മൊത്തം രോഗികളുടെ എണ്ണം 851,193 ലെത്തിയെന്നും ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വന്നിരുന്നു.ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് തട്ടിയെടുത്തിരിക്കുന്നത് 2,439 പേരുടെ ജീവനുകളാണ്. 24 മണിക്കൂറുകള്‍ക്കിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പുതിയ കോവിഡ്-19 കേസുകള്‍ 31,872 ആണ്.ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങളും രോഗികളുമുള്ള രാജ്യമെന്ന ദുരവസ്ഥ യുഎസില്‍ തുടരുകയാണ്.

രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 84,117 ആയി ഉയര്‍ന്നിട്ടുമുണ്ട്. 20,354 മരണങ്ങളും 262,268 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 5,063 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 95,865 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 42,944 പേര്‍ രോഗികളായപ്പോള്‍ 2,182 പേരാണ് മരിച്ചത്.മിച്ചിഗനില്‍ 2,813 പേര്‍ മരിക്കുകയും 33,966 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. കാലിഫോര്‍ണിയയില്‍ 1,438പേര്‍ക്ക് കൊറോണ കാരണം ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ രോഗികളായത് 37,707 പേരാണ്.

Other News in this category



4malayalees Recommends