ഓസ്‌ട്രേലിയയിലെ നിരവധി പ്രദേശങ്ങള്‍ ഈ ആഴ്ച കൊടും ശൈത്യത്തിലേക്ക്; സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബാന്‍ തുടങ്ങിയിടങ്ങളില്‍ അസഹനീയ തണുപ്പ്; മെല്‍ബണില്‍ 1960ന് ശേഷമുള്ള ഏറ്റവും ശൈത്യമാര്‍ന്ന ഏപ്രില്‍; നിരവധി ഇടങ്ങളില്‍ മഴയും കാറ്റുകളും

ഓസ്‌ട്രേലിയയിലെ നിരവധി പ്രദേശങ്ങള്‍ ഈ ആഴ്ച കൊടും ശൈത്യത്തിലേക്ക്; സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബാന്‍ തുടങ്ങിയിടങ്ങളില്‍ അസഹനീയ തണുപ്പ്; മെല്‍ബണില്‍ 1960ന് ശേഷമുള്ള ഏറ്റവും ശൈത്യമാര്‍ന്ന ഏപ്രില്‍; നിരവധി ഇടങ്ങളില്‍ മഴയും കാറ്റുകളും
സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബാന്‍ എന്നിവിടങ്ങളില്‍ ഈ ആഴ്ച കടുത്ത ശൈത്യമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ വെളിപ്പെടുത്തുന്നു.ഇതിനെ തുടര്‍ന്ന് മഴയും കാറ്റുകളും അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. ധ്രുവപ്രദേശങ്ങളില്‍ നിന്നെത്തുന്ന ന്യൂനമര്‍ദം മൂലമാണ് സൗത്ത് ഈസ്റ്റേണ്‍ ഓസ്‌ട്രേലിയില്‍ ഇത്തരത്തില്‍ തണുപ്പേറിയ കാലാവസ്ഥക്ക് വഴിയൊരുക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത് ഈ അവസരത്തില്‍ ചില ഏരിയകളില്‍ 100 മില്ലിമീറ്റര്‍ വരെ മഴ പെയ്തിറങ്ങുന്നതായിരിക്കും. 1960ന് ശേഷമുള്ള ഏറ്റവും തണുപ്പേറിയ ഏപ്രിലായിരിക്കും മെല്‍ബണില്‍ അനുഭവപ്പെടുന്നത്.

സൗത്ത് ഓസ്‌ട്രേലിയ, വിക്ടോറിയ, ടാസ്മാനിയ, ന്യൂ സൗത്ത് വെയില്‍സ്, എന്നിവിടങ്ങളിലെല്ലാം വന്യവും കാറ്റ് നിറഞ്ഞതുമായ അവസ്ഥകള്‍ സംജാതമാകും. എന്തിനേറെ പറയുന്നു ക്യൂന്‍സ്ലാന്‍ഡില്‍ വരെ തണുപ്പേറിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുന്നത്. ഇപ്പോഴത്തെ തെളിഞ്ഞതും ചൂടുള്ളതുമായ കാലാവസ്ഥ ഈ വരുന്ന ബുധനാഴ്ച മുതല്‍ മാറാന്‍ പോകുന്നുവെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ കെരിസ് ആര്‍ഡ്റ്റ് പറയുന്നത്.

ചൊവ്വാഴ്ച വിക്ടോറിയയില്‍ മഴ വികസിച്ച് വരുന്നത് കാണാമെന്നും തുടര്‍ന്ന് ഇത് കിഴക്കോട്ട് പടര്‍ന്ന് മെല്‍ബണിലേക്ക് ബുധനാഴ്ച ഉച്ചക്ക് ശേഷമെത്തുമെന്നും തുടര്‍ന്ന് ഇതിന്റെ ഫമലായി ഇടിയോട് കൂടിയ കാറ്റുകളുണ്ടാകുമെന്നും തുടര്‍ന്ന് തണുപ്പേറിയ വായുപ്രവാഹമുണ്ടാകുമെന്നും കെരിസ് പ്രവചിക്കുന്നു. ഈ മേഘജാലപ്രവാഹം വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നായിരിക്കും അതിന്റെ ഓസ്‌ട്രേലിയന്‍ പ്രവാഹം ആരംഭിക്കുന്നത്. ഈഅവസരത്തില്‍ ഈ ആഴ്ചയുടെ മിക്ക ദിവസങ്ങളിലും വെയിലോട് കൂടിയായിരിക്കും നിലനില്‍ക്കുന്നത്.

Other News in this category



4malayalees Recommends