ഓസ്‌ട്രേലിയയില്‍ കൊറോണഭീഷണി ജനന നിരക്ക് കുറയ്ക്കുമെന്ന് പ്രവചനം; കോവിഡ്-19 തീര്‍ത്ത അനിശ്ചിതത്വത്തിലേക്ക് കുട്ടികളെ ജനിപ്പിക്കേണ്ടെന്ന് തീരുമാനിക്കുന്നവരേറുന്നു; ഇത് സമീപഭാവിയില്‍ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയയില്‍ കൊറോണഭീഷണി ജനന നിരക്ക് കുറയ്ക്കുമെന്ന് പ്രവചനം; കോവിഡ്-19 തീര്‍ത്ത അനിശ്ചിതത്വത്തിലേക്ക് കുട്ടികളെ ജനിപ്പിക്കേണ്ടെന്ന് തീരുമാനിക്കുന്നവരേറുന്നു;  ഇത് സമീപഭാവിയില്‍ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്
ഓസ്‌ട്രേലിയയില്‍ നിലവില്‍ കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഈ അപകടകരമായ അവസ്ഥയില്‍ തങ്ങള്‍ക്ക് കുട്ടികള്‍ വേണ്ടെന്ന് തീരുമാനിക്കുന്നവരുടെ എണ്ണം പെരുകുമെന്ന് മുന്നറിയിപ്പേകി പ്രമുഖ ഡെമോഗ്രാഫറായ ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ലിസ് അല്ലെന്‍ രംഗത്തെത്തി. ദീര്‍ഘകാലം ക്വോറന്റീനിലും ഐസൊലേഷനിലും കഴിയാന്‍ ആളുകള്‍ വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതരാകുന്നതിനെ തുടര്‍ന്ന് രാജ്യത്ത് വരാനിരിക്കുന്ന മാസങ്ങളില്‍ കുട്ടികളുടെ ജനനം വര്‍ധിക്കുമെന്ന് നിരവധി എക്‌സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നതിനിടെയാണ് അതിന് വിരുദ്ധമായ പ്രവചനവുമായി ലിസ് രംഗത്തെത്തിയിരിക്കുന്നത്.

നിലവില്‍ കോവിഡ് മരണഭീഷണി ഉയര്‍ത്തി നില്‍ക്കുന്നതിനാലും അത് കാരണമുള്ള സാമ്പത്തിക പ്രതിസന്ധിയുള്ളതിനാലും അനിശ്ചിതത്വങ്ങളേറെയുള്ളതിനാലും കുട്ടികളെ ഇപ്പോള്‍ ജനിപ്പിക്കേണ്ടെന്ന് തീരുമാനിക്കുന്ന ദമ്പതികളും കുടുംബങ്ങളും വ്യക്തികളും പെരുകി വരുന്നുവെന്നാണ് ലിസ് വിശദീകരിക്കുന്നത്. ഇത് വരുകാലത്ത് ഓസ്‌ട്രേലിയയില്‍ സാമൂഹികമായും സാമ്പത്തികമായും ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു.

ഇത്തരത്തില്‍ വേണ്ടെന്ന് വയ്ക്കുന്ന കുട്ടികള്‍ പിന്നീടൊരിക്കലും ഇവിടുത്തെ ജനസംഖ്യയിലേക്കെത്തില്ലെന്നും അത് രാജ്യത്തിന് സാമൂഹികമായും സാമ്പത്തികമായും ഏറെ നഷ്ടമുണ്ടാക്കുമെന്നും ലിസ് മുന്നറിയിപ്പേകുന്നു. വൈറസിനെ കുറിച്ചുള്ള പേടി, സാമൂഹികവും സാമ്പത്തികവും കാലാവസ്ഥാ പരവുമായ ആശങ്കകള്‍ തുടങ്ങിയവ കാരണം നിലവില്‍ ഓസ്‌ട്രേലിയയിലെ ജനനനിരക്ക് കുത്തനെ ഇടിയുമെന്നും ലിസ് പ്രവചിക്കുന്നു.

Other News in this category



4malayalees Recommends