എന്‍എസ്ഡബ്ല്യൂവിലെ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ വെള്ളിയാഴ്ച മുതല്‍ ഇളവുകള്‍; രണ്ട് മുതിര്‍ന്നവര്‍ക്കും അവരുടെ കുട്ടികള്‍ക്കും സുഹൃത് കുടുംബങ്ങളെ സന്ദര്‍ശിക്കാം; ഇളവുകള്‍ അപകടസാധ്യതയേറിയതിനാല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് പ്രീമിയര്‍

എന്‍എസ്ഡബ്ല്യൂവിലെ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ വെള്ളിയാഴ്ച മുതല്‍ ഇളവുകള്‍; രണ്ട് മുതിര്‍ന്നവര്‍ക്കും അവരുടെ കുട്ടികള്‍ക്കും സുഹൃത് കുടുംബങ്ങളെ സന്ദര്‍ശിക്കാം; ഇളവുകള്‍ അപകടസാധ്യതയേറിയതിനാല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് പ്രീമിയര്‍

എന്‍എസ്ഡബ്ല്യൂവിലെ കൊറോണ വൈറസ് ലോക്ക്ഡൗണില്‍ ഈ ആഴ്ച മുതല്‍ ചില ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചുവെന്ന് വെളിപ്പെടുത്തി പ്രീമിയര്‍ ഗ്ലാഡി ബെറെജിക്ലിയാന്‍ രംഗത്തെത്തി. ഇതിലൂടെ ജനങ്ങള്‍ക്ക് സുഹൃത് സന്ദര്‍ശനം പോലുള്ളവ നടത്താനാവുമെന്നും പ്രീമിയര്‍ പറയുന്നു. ഇത് പ്രകാരം സ്റ്റേറ്റില്‍ ഈ വരുന്ന വെള്ളിയാഴ്ച മുതല്‍ രണ്ട് മുതിര്‍ന്നവരും അവരുടെ കുട്ടികള്‍ക്കും മറ്റ് കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ സാധിക്കും.


ഇത്തരത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നത് കടുത്ത അപകടസാധ്യത ഒളിഞ്ഞിരിക്കുന്നുവെന്ന് ഓര്‍മിച്ച് വേണം ഓരോരുത്തരും പ്രവര്‍ത്തിക്കാനെന്നും പ്രീമിയര്‍ ഓര്‍മിപ്പിക്കുന്നു.ഇക്കാര്യത്തില്‍ ജനം ഉത്തരവാദിത്വത്തോടെ പെരുമാറുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഗ്ലാഡി പറയുന്നു. ലോക്ക്ഡൗണ്‍ ഇളവുകള്‍ മുതലെടുത്ത് ജനം ഉത്തരവാദിത്വമില്ലാതെ പെരുമാറി സ്റ്റേറ്റിലെ കൊറോണ പകര്‍ച്ച കുതിച്ച് കയറുന്ന അവസ്ഥയുണ്ടാക്കരുതെന്നാണ് പ്രീമിയര്‍ ഈ അവസരത്തില്‍ ഓരോരുത്തരോടും ആവശ്യപ്പെടുന്നത്.

ഓസ്‌ട്രേലിയലില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങളും രോഗികളുമുളളത് എന്‍എസ്ഡബ്ല്യൂവില്‍ ആയിരുന്നുവെങ്കിലും സമീപദിവസങ്ങളിലായി പുതിയ കേസുകളില്‍ കാര്യമായ കുറവുണ്ടായതിനെ തുടര്‍ന്നാണ് ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കാന്‍ പ്രീമിയര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ രാത്രി എട്ട് വരെയുള്ള 24 മണിക്കൂറിനിടെ വെറും അഞ്ച് പുതിയ കേസുകള്‍ മാത്രമായിരുന്നു ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. രോഗബാധ ആരംഭിച്ചത് മുതല്‍ ഇവിടെ മൊത്തം 3009 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്.രാജ്യത്തെ 84 കോവിഡ് മരണങ്ങളില്‍ 37ഉം ഈ സ്‌റ്റേറ്റിലാണുണ്ടായിരിക്കുന്നത്.

Other News in this category



4malayalees Recommends