ടാസ്മാനിയയില്‍ നാല് പുതിയ കൊറോണ കേസുകള്‍ കൂടി; മൂന്ന് പേര്‍ നോര്‍ത്ത് വെസ്റ്റിലെ രോഗിയുമായി സമ്പര്‍ക്കമുണ്ടായ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍; സ്‌റ്റേറ്റിലെ മൊത്തം കേസുകള്‍ 218; കൂടുതല്‍ ടെസ്റ്റുകളും ട്രേസിംഗും നിര്‍ബന്ധമെന്ന് പ്രീമിയര്‍

ടാസ്മാനിയയില്‍ നാല് പുതിയ കൊറോണ കേസുകള്‍ കൂടി; മൂന്ന് പേര്‍ നോര്‍ത്ത് വെസ്റ്റിലെ രോഗിയുമായി സമ്പര്‍ക്കമുണ്ടായ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍; സ്‌റ്റേറ്റിലെ മൊത്തം കേസുകള്‍ 218; കൂടുതല്‍ ടെസ്റ്റുകളും ട്രേസിംഗും നിര്‍ബന്ധമെന്ന് പ്രീമിയര്‍

ടാസ്മാനിയയില്‍ നാല് പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചുവെന്നും കൂടുതല്‍ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്ക് കോവിഡ് -19 പോസിറ്റീവാണെന്ന് തെളിഞ്ഞുവെന്നും റിപ്പോര്‍ട്ട്.അതായത് നാലില്‍ മൂന്ന് പുതിയ കേസുകളും ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കാണ്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണി മുതലുള്ള 24 മണിക്കൂറുകള്‍ക്കിടെ ടാസ്മാനിയയില്‍ നാല് പുതിയ കേസുകള്‍ സ്ഥിരീകരിച്ചുവെന്നാണ് ഇവിടുത്തെ പബ്ലിക്ക് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറായ ഡോ. മാര്‍ക്ക് വിച്ച് ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.


ഇതില്‍ മൂന്ന് കേസുകള്‍ നോര്‍ത്ത് വെസ്റ്റിലും ഒന്ന് നോര്‍ത്തിലുമാണ്. നാലില്‍ മൂന്ന് പേരും സ്ത്രീകളുമാണ്. പുതിയ രോഗികളില്‍ ഒരാള്‍ക്ക് 20ഉം മറ്റൊരാള്‍ക്ക് 40ഉം ശേഷിക്കുന്നവര്‍ക്ക് 50ഉം 60ഉം വയസുമാണെന്നും റിപ്പോര്‍ട്ടുണ്ട്.ഇതോടെ സ്‌റ്റേറ്റില്‍ മൊത്തം 218 കോവിഡ് രോഗികളെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി സ്ഥിരീകരിച്ചിരിക്കുന്ന നാല് കേസുകളിലെ മൂന്ന് കേസുകള്‍ നോര്‍ത്ത് വെസ്റ്റിലെ ഹെല്‍ത്ത് വര്‍ക്കര്‍മാരാണ്.

ഇവിടെ നേരത്തെ സ്ഥിരീകരിച്ചിരുന്ന കോവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ക്കും രോഗമുണ്ടായിരിക്കുന്നത്. ടാസ്മാനിയയിലെ ഹോട്ട്‌സ്‌പോട്ടായി നോര്‍ത്ത് വെസ്റ്റ് മാറിയിരുന്നു. കൂടുതല്‍ ടെസ്റ്റുകള്‍ നടന്ന് വരുന്നുവെന്നാണ് ഇന്ന് രാവിലെ ഇവിടുത്തെ ഹെല്‍ത്ത് മിനിസ്റ്ററായ സാറാ കോര്‍ട്‌നെ വെളിപ്പെടുത്തുന്നത്. ടാസ്മാനിയയില്‍ നിന്നു വൈറസിനെ പൂര്‍ണമായും നാട് കടത്തുന്നതിന് കൂടുതല്‍ ടെസ്റ്റുകളും ട്രേസിംഗും നിര്‍ബന്ധമാണെന്നാണ് പ്രീമിയര്‍ പീറ്റര്‍ ഗുട്ട് വെയിന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.പ്രായമായവരെ പ്രത്യേകം സംരക്ഷിക്കണമെന്നും പ്രീമിയര്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends