സിഡ്‌നിയിലെ കൊറോണ ഹോട്ട്‌സ്‌പോട്ടായ ന്യൂമാര്‍ച്ച് ഹൗസില്‍ നാല് പേര്‍ കൂടി മരിച്ചു; ഈ ഏയ്ജ്ഡ് കെയര്‍ഹോമിലെ മൊത്തം മരണം 11; രോഗം ബാധിച്ചെത്തിയ ജീവനക്കാരനില്‍ നിന്നും 50 ലധികം ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും കോവിഡ്-19 പകര്‍ന്നു

സിഡ്‌നിയിലെ കൊറോണ ഹോട്ട്‌സ്‌പോട്ടായ ന്യൂമാര്‍ച്ച് ഹൗസില്‍ നാല് പേര്‍ കൂടി മരിച്ചു; ഈ ഏയ്ജ്ഡ് കെയര്‍ഹോമിലെ മൊത്തം മരണം 11;  രോഗം ബാധിച്ചെത്തിയ ജീവനക്കാരനില്‍ നിന്നും 50 ലധികം ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും കോവിഡ്-19 പകര്‍ന്നു
സിഡ്‌നിയിലെ ഏയ്ജ്ഡ് കെയര്‍ ഹോമായ കൊറോണ വൈറസ് ഹോട്ട്‌സ്‌പോട്ടായ ന്യൂമാര്‍ച്ച് ഹൗസില്‍ കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.നിലവില്‍ ഇവിടെ കൊറോണ മരണങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെ 11 ആയാണ് വര്‍ധിച്ചിരിക്കുന്നത്.വെസ്‌റ്റേണ്‍ സിഡ്‌നിയിലുള്ള ഈ ഏയ്ജ്ഡ് കെയര്‍ ഹോമില്‍ അടുത്തിടെ നാല് വയോജനങ്ങള്‍ കൂടി കൊറോണ ബാധിച്ച് മരിച്ചതോടെയാണ് മരണം 11ല്‍ എത്തിയിരിക്കുന്നത്. ഇവിടെ രോഗം തിരിച്ചറിഞ്ഞതിന് ശേഷം ഇവിടുത്തെ 50ല്‍ അധികം ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും കോവിഡ് 19 പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇവിടെ കൊറോണ ബാധിച്ച ഒരു വര്‍ക്കര്‍ ചികിത്സ ലഭിക്കുന്നതിന് മുമ്പ് ദിവസങ്ങളോളം എല്ലാവരുമായി ഇടപഴകിയതിനെ തുടര്‍ന്നാണ് ഇവിടെ കൊറോണ പടര്‍ന്ന് പിടിച്ചിരിക്കുന്നത്. ഇവിടെ കൊറോണയുടെ വിളയാട്ട ഭൂമിയായി ഇത്രയധികം പേര്‍ മരിച്ചതില്‍ കടുത്ത ദുഖമുണ്ടെന്നാണ് ഈ കെയര്‍ ഹോം നടത്തുന്ന ആഗ്ലികെയര്‍ പ്രതികരിച്ചിരിക്കുന്നത്.

ഈ കെയര്‍ഹോം കൊറോണയുടെ ഹോട്ട്‌സ്‌പോട്ടായി മാറാന്‍ തുടങ്ങിയതോടെ എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് , മാര്‍ഗനിര്‍ദേശങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇവിടുത്തെ രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനായി ഇന്‍ഫെക്ഷ്യസ് ഡീസീസ് സ്‌പെഷ്യലിസ്റ്റിന്റെ സേവനവും ലഭ്യമാണ്.പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഫെഡറല്‍ ഗവണ്‍മെന്റും ഇവിടെ ഇടപെട്ടിട്ടുണ്ട്.ജീവനക്കാരുടെ കുറവും ഈ കെയര്‍ഹോമിനെ അലട്ടുന്നുണ്ടെന്നതിനാല്‍ അത് പരിഹരിക്കുന്നതിനുള്ള നീക്കവും പുരോഗതിക്കുന്നുണ്ട്.

Other News in this category



4malayalees Recommends