ഓസ്ട്രേലിയയില്‍ ഗവണ്‍മെന്റിന്റെ കൊറോണ വൈറസ് ട്രേസിംഗ് ആപ് 2.44 മില്യണ്‍ പേര്‍ ഡൗണ്‍ ലോഡ് ചെയ്തു; കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ കോവിഡ്സേഫ് മുന്നറിയിപ്പേകുന്നു; രോഗം നേരത്തെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ആപ്പ് തരംഗമാകുന്നു

ഓസ്ട്രേലിയയില്‍ ഗവണ്‍മെന്റിന്റെ കൊറോണ വൈറസ് ട്രേസിംഗ് ആപ് 2.44 മില്യണ്‍ പേര്‍ ഡൗണ്‍ ലോഡ് ചെയ്തു; കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ കോവിഡ്സേഫ്  മുന്നറിയിപ്പേകുന്നു; രോഗം നേരത്തെ തിരിച്ചറിയുന്നതിന്  സഹായിക്കുന്ന ആപ്പ്  തരംഗമാകുന്നു

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ കൊറോണ വൈറസ് ട്രേസിംഗ് ആപ്പായ കോവിഡ്‌സേഫ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് മില്യണിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തുവെന്ന് റിപ്പോര്‍ട്ട്.ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ ആപ്പ് സര്‍ക്കാര്‍ ലോഞ്ച് ചെയ്തിരുന്നത്. ചൊവ്വാഴ്ച ഉച്ചവരെയുള്ള ഓസ്‌ട്രേലിയന്‍ സമയത്തിനുള്ളില്‍ 2.44 മില്യണ്‍ പേരാണ് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.ഇത്രയും പേര്‍ ഇത് ഡൗണ്‍ലോഡ് ചെയ്യുമെന്ന പ്രതീക്ഷ സര്‍ക്കാരിന് പോലുമില്ലായിരുന്നുവെന്നാണ് ഹെല്‍ത്ത് മിനിസ്റ്ററായ ഗ്രെഗ് ഹണ്ട് പറയുന്നത്.


വൈറസിന്റെ പകര്‍ച്ച ഇല്ലാതാക്കുന്നതിന് ഓസ്‌ട്രേലിയക്കാര്‍ അവരുടെ ഭാഗം ഭംഗിയായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.കൊറോണ വൈറസ് ബാധിച്ചിരിക്കുന്ന ആരെങ്കിലുമായി സമ്പര്‍ക്കമുണ്ടായാല്‍ ആളുകള്‍ക്ക് മുന്‍കൂട്ടി വിവരമേകുന്ന ആപ്പാണിത്. ഈ വളണ്ടറി ആപ്പ് ജനങ്ങള്‍ക്ക് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാനും അതിലേക്ക് വിവരങ്ങള്‍ രജിസ്ട്രര്‍ ചെയ്യാനുംസാധിക്കുന്നതാണ്.ആവശ്യമുള്ളവര്‍ക്ക് വ്യാജപേരിലും ആപ്പുപയോഗിക്കാം.

ഈ ആപ്പിലൂടെ നമുക്ക് ഏതെങ്കിലും കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായാല്‍ മനസിലാക്കാനും പരിശോധനക്കും ചികിത്സക്കും വളരെ നേരത്തെ വിധേയമാകാനും അത് വഴി രോഗപ്പകര്‍ച്ച തടയാനാവുമെന്നും ഗ്രെഗ് ഹണ്ട് ലോഞ്ചിംഗ് വേളയില്‍ വിശദീകരിച്ചിരുന്നു. ഇതിലൂടെ നഴ്സുമാര്‍, ഡോക്ടര്‍മാര്‍, ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, കുടുംബാംഗങ്ങള്‍ ,സുഹൃത്തുക്കള്‍ എന്നിവര്‍ വൈറസില്‍ നിന്നും സുരക്ഷിതരാണെന്നുറപ്പാക്കാനുമാവുമെന്നാണ് ഹണ്ട് പറയുന്നത്.താനും ഈ ആപ്പുപയോഗിക്കുന്നുണ്ടെന്നും ഇതിനെക്കുറിച്ച് ആശങ്ക വേണ്ടെന്നുമാണ് ചീഫ് മെഡിക്കല്‍ ഓഫീസറായ പ്രഫ. ബ്രെന്‍ഡാന്‍ മര്‍ഫി ആപ്പ് പുറത്തിറക്കിയപ്പോള്‍ ജനങ്ങളോട് സാക്ഷ്യപ്പെടുത്തിയിരുന്നത്. ജനം അതുള്‍ക്കൊണ്ടതിനാലാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് മില്യണിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തതെന്നും അധികൃതര്‍ എടുത്ത് കാട്ടുന്നു.



Other News in this category



4malayalees Recommends