ഓസ്‌ട്രേലിയയ്ക്ക് കൊറോണയുടെ കാര്യത്തില്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെ വിശ്വസിക്കാനാവില്ലെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍;ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് കൊറോണയുടെ രണ്ടാം തരംഗമുണ്ടാകാതിരിക്കാന്‍ കടുത്ത ജാഗ്രത വേണമെന്ന് പ്രഫ. പോള്‍ കെല്ലി

ഓസ്‌ട്രേലിയയ്ക്ക് കൊറോണയുടെ കാര്യത്തില്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെ വിശ്വസിക്കാനാവില്ലെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍;ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് കൊറോണയുടെ രണ്ടാം തരംഗമുണ്ടാകാതിരിക്കാന്‍ കടുത്ത ജാഗ്രത വേണമെന്ന് പ്രഫ. പോള്‍ കെല്ലി
ഓസ്‌ട്രേലിയയ്ക്ക് മറ്റ് രാജ്യങ്ങള്‍ സ്വീകരിച്ച പോലെ കൊറോണയുടെ കാര്യത്തില്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി അഥവാ കൂട്ട പ്രതിരോധം എന്ന സമീപനം വച്ച് പുലര്‍ത്താനാവില്ലെന്ന് അല്ലെങ്കില്‍ ഇതില്‍ വിശ്വസിക്കാനാവില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ പ്രഫ. പോള്‍ കെല്ലി രംഗത്തെത്തി. ജനസംഖ്യയുടെ വലിയൊരു അനുപാതം പേര്‍ക്ക് ഒരു രോഗം പിടിപെടുന്നതിനെ തുടര്‍ന്ന് വളരെയധികം പേര്‍ അതില്‍ നിന്നും സുഖപ്പെടുകയും സമൂഹത്തില്‍ ഒരു പ്രതിരോധ ശേഷി കൈവരുകയും ചെയ്യുമെന്ന സങ്കല്‍പത്തില്‍ അധിഷ്ഠിതമാണ് ഹെര്‍ഡ് ഇമ്മ്യൂണിറ്റി സമീപനം.

കൊറോണക്ക് ഇതുവരെ വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ലെന്നിരിക്കെ ഓസ്‌ട്രേലിയ ലോക്ക്ഡൗണില്‍ ഇളവ് അനുവദിക്കുന്നതിലൂടെ കൊറോണയുടെ ഒരു രണ്ടാം തരംഗം രാജ്യത്തുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെന്ന സമീപനം അഥവാ സങ്കല്‍പം കൊണ്ട് ഇതിനെ തടുത്ത് നിര്‍ത്താനാവില്ലെന്നും കെല്ലി മുന്നറിയിപ്പേകുന്നു. നിലവില്‍ രാജ്യത്ത് കൊറോണയെ നിയന്ത്രണവിധേയമാക്കാന്‍ ഏതാണ്ട് സാധിച്ചതിനെ തുടര്‍ന്നാണ് ലോക്ക്ഡൗണില്‍ വലിയ തോതില്‍ ഇളവനുവദിക്കാന്‍ രാജ്യം ഒരുങ്ങുന്നത്.

ഈ നിര്‍ണായക അവസരത്തില്‍ ജനം വളരെയേറെ കരുതല്‍ പാലിക്കേണ്ടിയിരിക്കുന്നുവെന്നാണ് കാന്‍ബറയില്‍ റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവേ അദ്ദേഹം മുന്നറിയിപ്പേകുന്നത്.ഹെര്‍ഡ് ഇമ്മ്യൂണിറ്റി എന്ന സമീപനം യുകെയിലും സ്വീഡനിലും പരീക്ഷിച്ച് പരാജയപ്പെട്ടുവെന്ന കാര്യവും കെല്ലി സൂചിപ്പിച്ചിട്ടുണ്ട്. ഹെര്‍ഡ് ഇമ്യൂണിറ്റി പരാജയപ്പെട്ടതിനെ തുടര്‍ന്ന് രോഗവ്യാപനവും മരണവും വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇത്തരം രാജ്യങ്ങള്‍ വീണ്ടും കടുത്ത ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ നിര്‍ബന്ധിതമായിരുന്നുവെന്നും ഈ ഗതികേട് ഓസ്‌ട്രേലിയക്കുണ്ടാവരുതെന്നും കെല്ലി ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends