ഓസ്‌ട്രേലിയയില്‍ ഡാര്‍ക്ക് വെബില്‍ കൊറോണ വൈറസ് ഉല്‍പന്നങ്ങള്‍ അനധികൃതമായി വില്‍പനക്ക്; കൊറോണയ്ക്കുള്ള മരുന്നുകളെന്ന പേരില്‍ നിരവധി പ്രൊഡക്ടുകള്‍; കട്ടെടുത്ത പിപിഇ പോലും ലഭ്യം; വൈറസ് പ്രതിസന്ധി കാലത്തെ ചൂഷണം ചെയ്യാന്‍ സൈബര്‍ ക്രിമിനലുകള്‍

ഓസ്‌ട്രേലിയയില്‍ ഡാര്‍ക്ക് വെബില്‍ കൊറോണ വൈറസ് ഉല്‍പന്നങ്ങള്‍ അനധികൃതമായി വില്‍പനക്ക്; കൊറോണയ്ക്കുള്ള മരുന്നുകളെന്ന പേരില്‍ നിരവധി പ്രൊഡക്ടുകള്‍; കട്ടെടുത്ത പിപിഇ പോലും ലഭ്യം; വൈറസ് പ്രതിസന്ധി കാലത്തെ ചൂഷണം ചെയ്യാന്‍ സൈബര്‍ ക്രിമിനലുകള്‍
കൊറോണ വൈറസുമായി ബന്ധപ്പെട്ട നിരവധി ഉല്‍പന്നങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഡാര്‍ക്ക് വെബില്‍ അനധികൃതമായി വില്‍പനക്ക് വച്ചിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.പാസീവ് വാക്‌സിന്‍ എന്ന പേരിലാണിവ വില്‍പനക്ക് വച്ചിരിക്കുന്നത്. നിലവിലെ വൈറസ് പ്രതിസന്ധിയെ സൈബര്‍ ക്രിമിനലുകള്‍ എത്തരത്തിലാണ് ചൂഷണം ചെയ്യുന്നതെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കൊറോണ ബാധിച്ചവരും അതില്‍ നിന്ന് സുഖംപ്രാപിച്ചവരുമായവരുടെ ബ്ലഡ് പ്ലാസ്മ പോലും ഡാര്‍ക്ക് വെബില്‍ കൊറോണക്കുള്ള വാക്‌സിന്‍ എന്ന പേരില്‍ വില്‍പനക്ക് വച്ചിട്ടുണ്ട്.ഇത്തരം പ്ലാസ്മ ആന്റിബോഡികള്‍ക്കായി ശേഖരിച്ച് കോവിഡ് ഭീഷണിയുള്ള മറ്റൊരാളില്‍ രോഗം സുഖപ്പെടുത്തുന്നതിനായി കുത്തി വയ്ക്കുയാണ് ചെയ്യുന്നതെന്നാണ് മുഖ്യ റിസര്‍ച്ചറായ റോഡ് ബ്രോഡ്‌ഹേസ്റ്റ് വെളിപ്പെടുത്തുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് നൂറ് കണക്കിന് ഉല്‍പന്നങ്ങളാണ് ഇത്തരത്തില്‍ ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വച്ചിരിക്കുന്നത്.

കൊറോണയെ ചെറുക്കുന്നതിനുളള പഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് അഥവാ പിപിഇ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവ ഫാക്ടറികളില്‍ നിന്നും മോഷ്ടിച്ചതാവാനാണ് സാധ്യതയെന്നും സൂചനയുണ്ട്. വൈറസിന് ഫലപ്രദമെന്ന് കരുതുന്ന ആന്റി മലേറിയ ഔഷധവും വൈറസിനെതിരെ മൃഗങ്ങളില്‍ പരീക്ഷിച്ച വിശ്വസനീയ വാക്‌സിനുകളെന്ന പേരിലുള്ള ഉല്‍പന്നങ്ങളും ഇപ്പോള്‍ ഡാര്‍ക് വെബില്‍ വില്‍പനക്ക് വച്ചിട്ടുണ്ട്.ഇത്തരത്തിലുള്ള ഒരു ഔഷധത്തിന് 25,000 ഡോളറാണ് വിലയായി ചോദിക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമായി 20 ഡാര്‍ക്ക് വെബ്‌സൈറ്റുകളെ നിരീക്ഷിച്ചതില്‍ മൂന്നെണ്ണത്തില്‍ 90 ശതമാനവും കൊറോണ വൈറസ് പ്രൊഡക്ടുകളാണ് വില്‍പനക്ക് വച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends