കോവിഡ് നിയന്ത്രണങ്ങള്‍ നീക്കരുതെന്ന് നിര്‍ദേശിച്ച രണ്ട് പഠനങ്ങള്‍ നിഷ്‌കരുണം തള്ളി ട്രംപ്; തള്ളിയവയില്‍ ഒരാഴ്ചമുമ്പ് സാമൂഹ്യഅകലം നടപ്പാക്കിയിരുന്നെങ്കില്‍ 61 ശതമാനത്തോളം രോഗബാധയും 55 ശതമാനം മരണവും ഒഴിവാക്കാമായിരുന്നെന്ന പഠനവും

ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞരെ ട്രംപ് ഭീഷണിപ്പെടുത്തുകയാണ്.

കോവിഡ് നിയന്ത്രണങ്ങള്‍ നീക്കരുതെന്ന് നിര്‍ദേശിച്ച രണ്ട് പഠനമാണ് ട്രംപ് ഇതിനോടകം തള്ളിയത്. അമേരിക്കയില്‍ ഒരാഴ്ചമുമ്പ് സാമൂഹ്യഅകലം നടപ്പാക്കിയിരുന്നെങ്കില്‍ 61 ശതമാനത്തോളം രോഗബാധയും 55 ശതമാനം മരണവും (ഏകദേശം 36,000) ഒഴിവാക്കാമെന്നായിരുന്നു കൊളംബിയ സര്‍വകലാശാലയിലെ മെയില്‍മാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ പഠനം. എന്നാല്‍, കൃത്യമായ തെളിവില്ലാതെയാണ് പഠനം നടത്തിയതെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ട്രംപിന്റെ പ്രതികരണം.

രോഗികളില്‍ മരണനിരക്ക് കൂടിയതിനെത്തുടര്‍ന്ന്, മലമ്പനി മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാരിന്റെ ആരോഗ്യകേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ ഗുളികകള്‍ കോവിഡ് ഭേദമാക്കാനുള്ള മാന്ത്രിക മരുന്നാണെന്നാണ് ട്രംപും അണികളും ഇപ്പോഴും ആവര്‍ത്തിക്കുന്നത്.

Other News in this category4malayalees Recommends