സിഡ്‌നിയിലെ കാംഡെന്‍ ഹൈസ്‌കൂള്‍ കൊറോണ ബാധയാല്‍ അടച്ച് പൂട്ടി; ഇയര്‍ 7ലെ വിദ്യാര്‍ത്ഥിക്ക് പോസിറ്റീവ് ഫലം; എല്ലാവരും വീട്ടിലിരുന്ന് പഠിക്കാനും ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് നടത്തണമെന്നും കടുത്ത നിര്‍ദേശം; സ്റ്റേറ്റിലെ മൊത്തം കേസുകള്‍ 3162

സിഡ്‌നിയിലെ കാംഡെന്‍ ഹൈസ്‌കൂള്‍ കൊറോണ ബാധയാല്‍ അടച്ച് പൂട്ടി; ഇയര്‍ 7ലെ വിദ്യാര്‍ത്ഥിക്ക് പോസിറ്റീവ് ഫലം;  എല്ലാവരും വീട്ടിലിരുന്ന് പഠിക്കാനും ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ് നടത്തണമെന്നും കടുത്ത നിര്‍ദേശം; സ്റ്റേറ്റിലെ മൊത്തം കേസുകള്‍ 3162
ഒരു വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിഡ്‌നിയിലെ കാംഡെന്‍ ഹൈസ്‌കൂള്‍ പൂട്ടിയെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ എല്ലാ കുട്ടികളും വീട്ടില്‍ നിന്നും പഠിക്കാനാണ് കടുത്ത നിര്‍ദേശമേകിയിരിക്കുന്നത്.ഇയര്‍7 ലെ വിദ്യാര്‍ത്തിക്കാണ് കൊറോണ സ്തിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇവിടുത്തെ വിദ്യാര്‍ത്ഥിക്ക് പോസിറ്റീവ് സ്തിരീകരിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ ക്ലീന്‍ ചെയ്യാനും കോണ്‍ടാക്ട് ട്രേസിംഗ് ആരംഭിച്ചുവെന്നുമാണ് എന്‍എസ്ഡബ്ല്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പറയുന്നത്.

എല്ലാവരും വീട്ടിലിരുന്ന് പഠിക്കണമെന്നും ആര്‍ക്കെങ്കിലും ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടനടി ടെസ്റ്റിന് വിധേയമാകണമെന്നും അധികൃതര്‍ മുന്നറിയിപ്പേകുന്നു. ഇതിനായി കാംഡെന്‍ ഹോസ്പിറ്റലില്‍ ഒരു ക്ലിനിക്ക് തുറന്നുവെന്നും എന്‍എസ്ഡബ്ല്യൂ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ അറിയിക്കുന്നു. സ്‌കൂള്‍ എപ്പോഴാണ് തുറക്കുകയെന്ന അറിയിപ്പ് നല്‍കുമെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തുന്നു.

ഇക്കഴിഞ്ഞ ആഴ്ചകള്‍ക്കിടെ കൊറോണ ഭീഷണി കാരണം അടച്ച് പൂട്ടുന്ന സിഡ്‌നിയിലെ മൂന്നാമത്തെ സ്‌കൂളാണ് കാംഡെന്‍ ഹൈ സ്‌കൂള്‍. സിഡ്‌നിയിലെ ലോവര്‍ നോര്‍ത്ത് ഷോറിലെ ലാനെ കോവ് വെസ്റ്റ് പബ്ലിക്ക് സ്‌കൂള്‍ ഇക്കഴിഞ്ഞ ദിവസം ഇയര്‍ 2 വിദ്യാര്‍ത്ഥിക്ക് കോവിഡ് സ്തിരീകരിച്ചതിനാല്‍ പൂട്ടിയിരുന്നു. ലഗുണ പബ്ലിക് സ്‌കൂളും ഈ മാസം ആദ്യം ഇതേ കാരണത്താല്‍ അടച്ചിരുന്നു. നിലവില്‍ എന്‍എസ്ഡബ്ല്യൂവിലെ മൊത്തം കോവിഡ് കേസുകള്‍ 3162 ആയാണ് വര്‍ധിച്ചിരിക്കുന്നത്. വ്യാഴാഴ്ച നാല് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.

Other News in this category



4malayalees Recommends