ഓസ്‌ട്രേലിയില്‍ നിന്നും കൊറോണ വൈറസ് എവിടേക്കും പോയിട്ടില്ല; വിക്ടോറിയയിലെ പുതിയ കേസുകള്‍ മുന്‍നിര്‍ത്തി പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; ജനം കര്‍ക്കശമായി സാമൂഹിക അകലം പാലിക്കണമെന്ന് താക്കീത്; വെല്ലുവിളി ഒറ്റക്കെട്ടായി നേരിടുമെന്ന് മോറിസന്‍

ഓസ്‌ട്രേലിയില്‍ നിന്നും കൊറോണ വൈറസ് എവിടേക്കും പോയിട്ടില്ല;  വിക്ടോറിയയിലെ പുതിയ കേസുകള്‍ മുന്‍നിര്‍ത്തി പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; ജനം കര്‍ക്കശമായി സാമൂഹിക അകലം പാലിക്കണമെന്ന് താക്കീത്;  വെല്ലുവിളി ഒറ്റക്കെട്ടായി നേരിടുമെന്ന് മോറിസന്‍

ഓസ്‌ട്രേലിയിലെ മിക്ക സ്‌റ്റേറ്റുകള്‍ക്കും ടെറിട്ടെറികള്‍ക്കും കൊറോണയെ തല്‍ക്കാലം പിടിച്ച് കെട്ടാന്‍ സാധിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് നിന്നും വൈറസ് എവിടേക്കും പോയിട്ടില്ലെന്നും ഏത് സമയത്തും വ്യാപിക്കാന്‍ തയ്യാറായി നിലയുറപ്പിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പേകി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. വിക്ടോറിയയില്‍ സമീപ ആഴ്ചകളിലായി വൈറസ് വ്യാപനം വീണ്ടും ത്വരിതപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് മോറിസന്‍ ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.


ഇത് എല്ലാ സ്റ്റേറ്റുകള്‍ക്കും ടെറിട്ടെറികള്‍ക്കുമുള്ള കടുത്ത മുന്നറിയിപ്പാണെന്നും അതിനാല്‍ ജനം കടുത്ത രീതിയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കണമെന്നും മോറിസന്‍ താക്കീതേകുന്നു. ചില സ്‌റ്റേറ്റുകള്‍ ഇനിയും അതിര്‍ത്തികള്‍ തുറക്കാത്ത നടപടി ഉചിതമാണോ എന്ന ചോദ്യത്തിന് ഇത് നാഷണല്‍ കാബിനറ്റിന്റെ തീരുമാനമല്ലെന്നും ഓരോ സ്‌റ്റേറ്റുകള്‍ തന്നിഷ്ടത്തോടെയാണ് ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്നും മോറിസന്‍ തുറന്നടിക്കുന്നു.

നിലവില്‍ വിക്ടോറിയ പുതിയ കേസുകള്‍ പടരുന്നതിന്റെ കടുത്ത വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുന്നുവെന്നും എന്നാല്‍ എല്ലാ പ്രീമിയര്‍മാരും ഫെഡറല്‍ ഗവണ്‍മെന്റും ഇതിനെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കുന്നുണ്ടെന്നും മോറിസന്‍ വ്യക്തമാക്കുന്നു.സിഡ്‌നിയില്‍ ഒരു പ്രസ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഇതിനാല്‍ ജനം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാന്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്നും അടുത്ത കാലത്ത് രാജ്യമാകമാനം പൊട്ടിപ്പുറപ്പെട്ട ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധക്കാര്‍ പ്രത്യേകിച്ച് ജാഗ്ര പാലിക്കേണ്ടിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends