ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളില്‍ കടുത്ത ശൈത്യം; ക്യൂന്‍സ്ലാന്‍ഡില്‍ തണുത്ത വായുപ്രവാഹത്താല്‍ നെഗറ്റീവ് താപനില; വാര്‍വിക്കില്‍ നെഗറ്റീവ് രണ്ട് ഡിഗ്രി; കിംഗറോയില്‍ മൈനസ് 1.9 ഡിഗ്രിയും ആപ്പില്‍തോര്‍പില്‍ മൈനസ് 1.1 ഡിഗ്രിയും

ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളില്‍ കടുത്ത ശൈത്യം; ക്യൂന്‍സ്ലാന്‍ഡില്‍ തണുത്ത വായുപ്രവാഹത്താല്‍ നെഗറ്റീവ് താപനില; വാര്‍വിക്കില്‍ നെഗറ്റീവ് രണ്ട് ഡിഗ്രി; കിംഗറോയില്‍ മൈനസ് 1.9 ഡിഗ്രിയും ആപ്പില്‍തോര്‍പില്‍ മൈനസ് 1.1 ഡിഗ്രിയും

ഓസ്‌ട്രേലിയയിലെ ചില ഭാഗങ്ങളില്‍ കടുത്ത ശൈത്യം അസാധാരണമായ തോതില്‍ അനുഭവപ്പെടുന്നുവെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ക്യൂന്‍സ്ലാന്‍ഡിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് രാവിലെ നെഗറ്റീവ് താപനിലയായിരുന്നു അനുഭവപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും തണുത്ത പ്രഭാതങ്ങളിലൊന്നായിരുന്നു ക്യൂന്‍സ്ലാന്‍ഡുകാര്‍ ഇന്ന് അനുഭവിച്ചിരുന്നത്. തണുത്ത വായുപ്രവാഹം സ്റ്റേറ്റിലുടനീളം പ്രവഹിച്ചതിനെ തുടര്‍ന്നാണ് ക്യൂന്‍സ്ലാന്‍ഡ് കിടുകിടാ വിറച്ചിരിക്കുന്നത്.


ഇന്ന് രാവിലെ ക്യൂന്‍സ്ലാന്‍ഡില്‍ ഏറ്റവും അധികം തണുപ്പനുഭവപ്പെട്ടത് സ്റ്റേറ്റിലെ സൗത്ത് ഈസ്റ്റിലുള്ള വാര്‍വിക്കിലായിരുന്നു. ഇവിടെ രാവിലെ ആറ് മണിക്ക് മുമ്പ് നെഗറ്റീവ് രണ്ട് ഡിഗ്രിയായിരുന്നു താപനില. കിംഗറോയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസമായിരുന്നു ഇന്ന് നെഗറ്റീവ് താപനില അനുഭവപ്പെട്ടിരുന്നത്. ഇവിടെ രാവിലെ അഞ്ചിന് മൈനസ് 1.9 ഡിഗ്രിയായിരുന്നു താപനില. ഡാര്‍ലിംഗ് ഡൗണ്‍സിലും ഗ്രാനൈറ്റ് ബെല്‍ട്ട് റീജിയന്റെയും താപനിലയും പൂജ്യം ഡിഗ്രിക്ക് താഴേക്ക് പോയിരുന്നു.

ഇവിടെ വെല്‍കാംപ് എയര്‍പോര്‍ട്ടില്‍ താപനില മൈനസ് 1.9 ഡിഗ്രിയായിരുന്നു. ഓക്കേയില്‍ മൈനസ് 0.7 ഡിഗ്രിയും ആപ്പില്‍തോര്‍പില്‍ മൈനസ് 1.1 ഡിഗ്രിയുമായിരുന്നു.ബ്രിസ്ബാനില്‍ ഈ അവസരത്തില്‍ താപനില ആറ് ഡിഗ്രിയാകുമെന്നാണ് പ്രവചനം. രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും ശൈത്യമാണിവിടെയെത്തുന്നത്. റിവര്‍ സിറ്റിയില്‍ ഈ വര്‍ഷത്തെ ഏറ്റവും തണുപ്പാണുള്ളത്. ഇവിടെ താപനില 9.1 ഡിഗ്രിയായിരുന്നു. ഗോള്ഡ് കോസ്റ്റില്‍ താപനില 12 ഡിഗ്രിയായിരുന്നു.

Other News in this category



4malayalees Recommends