വിക്ടോറിയയില്‍ കോവിഡ് പുതിയ കേസുകള്‍ പെരുകുന്നത് ആശങ്കാജനകം; സാമൂഹിക വ്യാപനം പിടിച്ച് കെട്ടാന്‍ കടുത്ത ജാഗ്രത; കഴിഞ്ഞ ആഴ്ച മാത്രം സ്ഥിരീകരിച്ചത് 160 പുതിയ കേസുകള്‍; രോഗബാധ കൂടുതലുള്ള 10 സബര്‍ബുകളില്‍ പരമാവധി ടെസ്റ്റ് നടത്തും

വിക്ടോറിയയില്‍ കോവിഡ് പുതിയ കേസുകള്‍ പെരുകുന്നത് ആശങ്കാജനകം; സാമൂഹിക വ്യാപനം പിടിച്ച് കെട്ടാന്‍ കടുത്ത ജാഗ്രത; കഴിഞ്ഞ ആഴ്ച മാത്രം സ്ഥിരീകരിച്ചത് 160 പുതിയ കേസുകള്‍; രോഗബാധ കൂടുതലുള്ള 10 സബര്‍ബുകളില്‍ പരമാവധി ടെസ്റ്റ് നടത്തും
വിക്ടോറിയയില്‍ കോവിഡ് പുതിയ കേസുകള്‍ പെരുകി വരുന്നത് കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവിലെ സാമൂഹിക വ്യാപനം പിടിച്ച് കെട്ടുന്നതിനാണ് അധികൃതര്‍ മുന്‍ഗണനയേകുന്നത്. 14 ദിവസം മുമ്പ് വെറും മൂന്ന് കൊറോണ കേസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 23 കേസുകളാണ് സ്‌റ്റേറ്റില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയില്‍ സ്‌റ്റേറ്റില്‍ 160 പുതിയ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിന് മുമ്പ് ഏപ്രില്‍ 9ന് അവസാനിച്ച ആഴ്ചയിലായിരുന്നു ഇവിടെ കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിരുന്നത്.ഇതിന് മുമ്പ് വിദേശത്ത് നിന്നെത്തിയവരിലായിരുന്നു കൊറോണ ഇവിടെ സ്ഥിരീകരിച്ചിരുന്നതെങ്കില്‍ ഇന്ന് വിക്ടോറിയന്‍ മണ്ണില്‍ വച്ച് രോഗം സ്ഥിരീകരിച്ചവര്‍ പെരുകുന്നതാണ് കനത്ത ഭീഷണിയുയര്‍ത്തുന്നത്.എന്നാല്‍ വിദേശത്ത് നിന്നുമെത്തിയ കേസുകള്‍ പെരുകുന്നതിനേക്കാളും വളരെ സാവധാനത്തിലാണ് സാമൂഹിക വ്യാപനത്തിലൂടെ നിലവില്‍ രോഗികള്‍ പെരുകുന്നതെന്നതാണ് ആശ്വാസകരമായ ഏക കാര്യം.

സാമൂഹിക വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ കേസുകളുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കാതിരിക്കുന്നത് അധികൃതര്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. നിലവില്‍ ഇവിടെ സ്ഥിരീകരിച്ചിരിക്കുന്ന നിരവധി കേസുകളുടെ ഉറവിടം തേടിയുള്ള അന്വേഷണം തുടരുകയാണ്.ഈ ആഴ്ച കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ നിരക്കുകള്‍ ഉയരുന്ന അവസ്ഥയാണുള്ളത്. ഇതിന് മുമ്പില്ലാത്ത വിധത്തിലാണ് സ്റ്റേറ്റില്‍ സാമൂഹിക വ്യാപന നിരക്ക് വര്‍ധിക്കുന്നത്. സാമൂഹിക വ്യാപന വെല്ലുവിളി നേരിടുന്ന പത്ത് സബര്‍ബുകളില്‍ അടുത്ത ആഴ്ചയുടെ അവസാനത്തോടെ മെഡിക്കല്‍ ജീവനക്കാര്‍ പകുതിയോളം താമസക്കാരെ ടെസ്റ്റിന് വിധേയമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ രോഗം ബാധിച്ചവരില്‍ മിക്കവരെയും തിരിച്ചറിഞ്ഞ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് അധികൃതര്‍ തയ്യാറെടുക്കുന്നത്.

Other News in this category



4malayalees Recommends