ഓസ്‌ട്രേലിയിയല്‍ കൊറോണ വൈറസിന് പുറമെ കോഴികളില്‍ നിന്നുള്ള സാല്‍മണൊല്ല ബാക്ടീരിയ ഭീഷണിയും; വിക്ടോറിയയ കോവിഡിന് പുറമെ സാല്‍മണൊല്ല ഭീഷണിയുടെയും തലസ്ഥാനമാകുന്നു; കോഴികളുമായി അടുത്തിടപഴകുന്നവര്‍ കടുത്ത ജാഗ്രത പുലര്‍ത്തുക

ഓസ്‌ട്രേലിയിയല്‍ കൊറോണ വൈറസിന് പുറമെ കോഴികളില്‍ നിന്നുള്ള സാല്‍മണൊല്ല ബാക്ടീരിയ ഭീഷണിയും; വിക്ടോറിയയ കോവിഡിന് പുറമെ സാല്‍മണൊല്ല ഭീഷണിയുടെയും തലസ്ഥാനമാകുന്നു; കോഴികളുമായി അടുത്തിടപഴകുന്നവര്‍ കടുത്ത ജാഗ്രത പുലര്‍ത്തുക
വിക്ടോറിയയില്‍ വീടുകളില്‍ കോഴി വളര്‍ത്തുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വിക്ടോറിയന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തെത്തി. കോഴികളിലൂടെ പടരുന്ന സാല്‍മണൊല്ല ബാക്ടീരിയ ബാധ സൂക്ഷിക്കണമെന്നാണ് ആരോഗ്യ അധികൃതര്‍ താക്കീതേകുന്നത്. ഇത്തരം കേസുകള്‍ സ്‌റ്റേറ്റില്‍ മുമ്പില്ലാത്ത വിധത്തില്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പ്. വിക്ടോറിയയില്‍ നിന്നും ഈ ബാക്ടീരിയ ബാധ മറ്റ് സ്‌റ്റേറ്റുകളിലേക്കും പടരുമെന്ന ഉത്കണ്ഠയും ശക്തമായിരിക്കുന്നു.

സ്റ്റേറ്റില്‍ കൊറോണ കേസുകള്‍ മുമ്പില്ലാത്ത വിധത്തില്‍ പെരുകുന്ന ഭീഷണി നിലനില്‍ക്കെയാണ് സാല്‍മണൊല്ല ബാധാ ഭീഷണിയും ഇവിടുത്തുകാരുടെ ഉറക്കം കെടുത്തുന്നത്.കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ ഒമ്പത് കേസുകളാണ് സാല്‍മണൊല്ല ബാധയുമായി ബന്ധപ്പെട്ട് സ്റ്റേറ്റില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാല്‍ കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നവര്‍ അല്ലെങ്കില്‍ മുട്ട ശേഖരിക്കുന്നവര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

മെല്‍ബണിലെ വടക്കന്‍, പടിഞ്ഞാറന്‍ സബര്‍ബുകളില്‍ നിന്നാണ് മിക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗിപ്സ്ലാന്‍ഡ്, വെസ്റ്റേണ്‍ വിക്ടോറിയ എന്നിവിടങ്ങളില്‍ നിന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.സാല്‍മണൊല്ല ബാധ ശ്രദ്ധ വച്ചാല്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ഡെപ്യൂട്ടി ചീഫ് ഹെല്‍ത്ത് ഓഫീസറായ ആന്‍ഗി ബോണ്‍ മുന്നറിയിപ്പേകുന്നത്.കോഴികളും വളര്‍ത്ത് ജീവികളുമായി ബന്ധം പുലര്‍ത്തുമ്പോള്‍ കടുത്ത ശുചിത്വം പാലിക്കുക മാത്രമാണ് ഈ ഭീഷണി ഒഴിവാക്കുന്നതിന് ഏക വഴിയെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

Other News in this category



4malayalees Recommends