സിഡ്‌നിയില്‍ കൊറോണ ഭീഷണിക്ക് പുറമെ ക്ഷയരോഗ ഭീഷണിയും ; സെന്റ്. വിന്‍സെന്റ് ഹോസ്പിറ്റലില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട രോഗബാധ നിരവധി പേരിലേക്ക് പടര്‍ന്നത് അതിവേഗം; ട്യൂബര്‍കുലോസിസിനെ പിടിച്ച് കെട്ടാന്‍ കടുത്ത ജാഗ്രത

സിഡ്‌നിയില്‍ കൊറോണ ഭീഷണിക്ക് പുറമെ ക്ഷയരോഗ ഭീഷണിയും ; സെന്റ്. വിന്‍സെന്റ് ഹോസ്പിറ്റലില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട രോഗബാധ നിരവധി പേരിലേക്ക് പടര്‍ന്നത് അതിവേഗം; ട്യൂബര്‍കുലോസിസിനെ പിടിച്ച് കെട്ടാന്‍ കടുത്ത ജാഗ്രത
കൊറോണ ഭീഷണിക്ക് പുറമെ സിഡ്‌നിയില്‍ ക്ഷയരോഗ ഭീഷണിയും പെരുകുന്നുവെന്ന് മുന്നറിയിപ്പ്.സിഡ്‌നിയിലെ സെന്റ്. വിന്‍സെന്റ് ഹോസ്പിറ്റലാണ് ഇതിന്റെ കേന്ദ്രമായി മാറിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെ നൂറ് കണക്കിന് ജീവനക്കാര്‍ക്കും രോഗികള്‍ക്കും റാപ്പിഡ് ട്യൂബര്‍കുലോസിസ് ടെസ്റ്റിംഗ് നടത്താന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറില്‍ ആസ്ത്മ, ന്യൂമോണിയ എന്നിവ ബാധിച്ചെത്തിയ രോഗിയില്‍ നിന്നാണ് ടിബി ഇവിടെ പൊട്ടിപ്പുറപ്പെട്ടതെന്നാണ് ഹോസ് പിറ്റല്‍ അധികൃതര്‍ വെളിപ്പെടുത്തുന്നത്.

ഈ രോഗിയില്‍ നിന്നും മറ്റ് മൂന്ന് രോഗികളിലേക്ക് ക്ഷയരോഗം പടര്‍ന്നുവെന്നും ഇതിന് പുറമെ ഒരു ആശുപത്രി സ്റ്റാഫിനും ടിബി പിടിപെട്ടിരുന്നു. ഈ അഞ്ച് രോഗികള്‍ക്കും ഒരേ സ്‌ട്രെയിനിലുള്ള ടിബിയാണ് പിടിപെട്ടിരിക്കുന്നതെന്ന് സ്ഥിരീകരിച്ചുവെന്നാണ് സെന്റ്. വിന്‍സെന്റ് റെസ്പിറേറ്ററി ഫിസിഷ്യനായ അന്തോണി ബൈര്‍നെ പറയുന്നു.സാധാരണ ടിബി രോഗികള്‍ക്കൊപ്പം ഒരേ വീട്ടില്‍ ദീര്‍ഘകാലം സമ്പര്‍ക്കത്തിലായാല്‍ മാത്രമാണ് മറ്റുള്ളവരിലേക്ക് രോഗം പകരാറുള്ളതെന്നും എന്നാല്‍ ഈ ഹോസ്പിറ്റലില്‍ മറിച്ചാണ് സംഭവിച്ചിരിക്കുന്നതെന്നത് കടുത്ത ആശങ്കക്ക് വഴിയൊരുക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

സാധാരണ ടിബി സ്ഥിരീകരിച്ചവരെ മറ്റുള്ളവരില്‍ നിന്നും വേര്‍പെടുത്തി താമസിപ്പിക്കുകയും അവരെ നെഗറ്റീവ് പ്രഷര്‍ റൂമില്‍ അധിവസിപ്പിക്കുകയുമാണ് ചെയ്യാറുള്ളതെന്നും അവരുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടുന്ന ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്ക് അഡീഷണല്‍ പ്രൊട്ടക്ടീവ് ക്ലോത്തിംഗും എക്യുപ്‌മെന്റും നല്‍കി സംരക്ഷിക്കാറുമാണുള്ളത്.സാധ്യമായ മാര്‍ഗങ്ങളിലൂടെ ഈ ഹോസ്പിറ്റലിലെ ടിബി ബാധ പിടിച്ച് കെട്ടാന്‍ ശ്രമങ്ങള്‍ നടത്തി വരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends