വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൗത്ത് വെസ്‌റ്റേണ്‍ ഭാഗങ്ങളില്‍ വീക്കെന്‍ഡില്‍ തുടര്‍ച്ചയായി മഴയും കാറ്റുകളും; വസ്തുവകകള്‍ക്ക് കടുത്ത നാശനഷ്ടമുണ്ടാകും; പെര്‍ത്തിലും സൗത്ത് വെസ്റ്റ് ഏരിയകളിലും കൂടുതല്‍ വര്‍ഷപാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൗത്ത് വെസ്‌റ്റേണ്‍ ഭാഗങ്ങളില്‍ വീക്കെന്‍ഡില്‍ തുടര്‍ച്ചയായി മഴയും കാറ്റുകളും; വസ്തുവകകള്‍ക്ക് കടുത്ത നാശനഷ്ടമുണ്ടാകും; പെര്‍ത്തിലും സൗത്ത് വെസ്റ്റ് ഏരിയകളിലും കൂടുതല്‍ വര്‍ഷപാതമുണ്ടാകുമെന്ന് മുന്നറിയിപ്പ്
സൗത്ത് വെസ്റ്റ് ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ മൂന്ന് വീക്കെന്‍ഡുകളിലായി തണുത്ത വായുപ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് ഈ വീക്കെന്‍ഡില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൗത്ത് വെസ്‌റ്റേണ്‍ ഭാഗങ്ങളില്‍ പെര്‍ത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിക്കുമെന്ന് പ്രവചനം. ഇതിനെ തുടര്‍ന്ന് ഞായറാഴ്ചയും തിങ്കളാഴ്ചയും കടുത്ത മഴയും കാറ്റുകളും വേട്ടയാടുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി ഡ്യൂട്ടി ഫോര്‍കാസ്റ്ററായ ജെസിക്ക ലിന്‍ഗാര്‍ഡ് പറയുന്നത്.

ഇതിന്റെ ഭാഗമായി പെര്‍ത്തിലും സൗത്ത് വെസ്റ്റ് ഏരിയയിലും ഞായറാഴ്ച കടുത്ത കാറ്റുകള്‍ വീശുമെന്നാണ് ജെസീക്ക മുന്നറിയിപ്പേകുന്നത്. ഇതിനെ തുടര്‍ന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റുകളായിരിക്കും ആഞ്ഞ് വീശാന്‍ പോകുന്നത്.ഈ കാറ്റുകള്‍ പ്രോപ്പര്‍ട്ടികള്‍ക്ക് കടുത്ത നാശനഷ്ടം വിതച്ചേക്കുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു. ഞായറാഴ്ച പ്രത്യേകിച്ചും പെര്‍ത്തിലും സൗത്ത് വെസ്റ്റ് ഏരിയയിലുമായിരിക്കും കാറ്റുകള്‍ കടുത്ത ഭീഷണിയുയര്‍ത്തുന്നത്.

കനത്ത മഴക്കൊപ്പം കാറ്റുകള്‍ക്ക് പുറമെ ഇടിമിന്നലും അനുഭവപ്പെടുമെന്നാണ് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പേകുന്നത്.വെള്ളിയാഴ്ച രാവിലെ വരെ പെര്‍ത്തില്‍ 66.4 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്. ജൂണിലെ ശരാശരി മഴയായ 127.8 മില്ലീമീറ്ററിന്റെ ഏതാണ്ട് പകുതിയാണിത്.എന്നാല്‍ നിലവിലെ പ്രവചനം അനുസരിച്ച് കൂടുതല്‍ മഴ ലഭിച്ചാല്‍ ചൊവ്വാഴ്ചയോടെ ഇവിടെ മാസാന്ത ശരാശരി മഴയായിരിക്കും ലഭിക്കാന്‍ പോകുന്നത്. ഇവിടുത്തെ കാര്‍ഷി ഭൂമികളില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും കടുത്ത മഴ ലഭിക്കുമെന്നുംപ്രവചനമുണ്ട്.






Other News in this category



4malayalees Recommends