ഓസ്‌ട്രേലിയയിലേക്ക് വിദേശത്ത് നിന്ന് വന്ന് ഹോട്ടല്‍ ക്വാറന്റൈനിലുള്ളവരെ ടെസ്റ്റിന് വിധേയമാക്കുന്ന തില്‍ വിവിധ സ്റ്റേറ്റുകള്‍ക്കും ടെറിട്ടെറികള്‍ക്കും വ്യത്യസ്ത നിലപാട്; എന്‍എസ്ഡബ്ല്യൂവും ക്യൂന്‍സ്ലാന്‍ഡും അനുകൂലിക്കുമ്പോള്‍ വിക്ടോറിയ എതിര്‍ക്കുന്നു

ഓസ്‌ട്രേലിയയിലേക്ക് വിദേശത്ത് നിന്ന് വന്ന് ഹോട്ടല്‍ ക്വാറന്റൈനിലുള്ളവരെ ടെസ്റ്റിന് വിധേയമാക്കുന്ന തില്‍ വിവിധ സ്റ്റേറ്റുകള്‍ക്കും ടെറിട്ടെറികള്‍ക്കും വ്യത്യസ്ത നിലപാട്;  എന്‍എസ്ഡബ്ല്യൂവും ക്യൂന്‍സ്ലാന്‍ഡും അനുകൂലിക്കുമ്പോള്‍ വിക്ടോറിയ എതിര്‍ക്കുന്നു

വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് വന്നവരും ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരുമായവര്‍ക്ക് കൊറോണ ടെസ്റ്റിംഗ് വേണ്ടെന്ന് പറയുന്ന പ്രവണതയുണ്ടെന്ന് വ്യക്തമാക്കി വെള്ളിയാഴ്ച കൂടിയ നാഷണല്‍ കാബിനറ്റ് രംഗത്തെത്തി.എന്നാല്‍ സ്റ്റേറ്റുകള്‍ക്ക് ഇത്തരക്കാരെ ടെസ്റ്റിംഗ് നിര്‍വഹിക്കുന്നത് വരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ അധികാരം നല്‍കിയിട്ടുണ്ടെന്നും അവയ്ക്ക് ഇക്കാര്യത്തില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നാണ് ഓസ്‌ട്രേലിയയിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ ബ്രെന്‍ഡാന്‍ മര്‍ഫി വ്യക്തമാക്കിയിരിക്കുന്നത്.

വിദേശത്ത് നിന്നും വരുന്നവരെല്ലാം കോവിഡ് ടെസ്റ്റിന് വിധേയരാകമെന്ന് വ്യക്തമാക്കി ശനിയാഴ്ച എന്‍എസ്ഡബ്ല്യൂ രംഗത്തെത്തിയിരുന്നു. ഇത് പ്രകാരം 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനിടെ ഇവര്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയരായിരിക്കണം. ശേഷിക്കുന്ന സ്‌റ്റേറ്റുകളും ടെറിട്ടെറികളും ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് കൈക്കൊള്ളുന്നതെന്ന് പരിശോധിക്കാം. ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ ടെസ്റ്റിന് വിധേയമാക്കുന്നതിനെ സംബന്ധിച്ച് വിക്ടോറിയന്‍ ഡെപ്യൂട്ടി ചീഫ് ഹെല്‍ത്ത് ഓഫീസറായ അന്നാലൈസെ വാന്‍ ഡിമെന്റെ പ്രതികരണത്തില്‍ നിന്നും ക്വാറന്റൈനില്‍ കഴിയുന്നവരെ ടെസ്റ്റ് ചെയ്യുന്നതില്‍ ദേശീയവ്യാപകമായി പ്രശ്‌നങ്ങളുണ്ടെന്നാണ ്‌വ്യക്തമാക്കിയിരിക്കുന്നത്.

വിക്ടോറിയയില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരെയെല്ലാം ടെസ്റ്റിന് വിധേയമാക്കേണ്ടത് അത്യാവശ്യമല്ലെന്നാണ് അന്നാലൈസെ പറയുന്നത്. എന്നാല്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരെയെല്ലാം ടെസ്റ്റിന് വിധേയമാക്കണമെന്ന നിലപാടാണ് ക്യൂന്‍സ്ലാന്‍ഡ് എടുത്തിരിക്കുന്നത്. ടെസ്റ്റിന് സമ്മതിക്കാത്തവരും വിദേശത്ത് നിന്ന് വരുന്നവരുമായവരെ സ്റ്റേറ്റിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ കടുത്ത നിലപാടെടുത്തിരിക്കുന്നത്.

വിദേശത്ത് നിന്ന് വരുന്നവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുമ്പോഴും അത് കഴിഞ്ഞ ്‌പോകുമ്പോഴും ടെസ്റ്റിന് വിധേയമാകണമെന്ന നിഷ്‌കര്‍ഷയാണ് സൗത്ത് ഓസ്‌ട്രേലിയ പുലര്‍ത്തുന്നത്. വിദേശത്ത് നിന്ന് വരുന്നവരെ ടെസ്റ്റിന് നിര്‍ബന്ധിക്കേണ്ടെന്ന നിലപാടാണ് ടാസ്മാനിയ എടുത്തിരിക്കുന്നത്.ഓരോ കേസുകളുടെയും അടിസ്ഥാനത്തിലാണ് വിദേശത്ത് നിന്ന് വരുന്നവരെ ടെസ്റ്റിന് വിധേയമാക്കണമോ എന്ന വിഷയത്തില്‍ നോര്‍ത്തേണ്‍ ടെറിട്ടെറി നിലപാടെടുത്തിരിക്കുന്നത്. ഇത്തരക്കാരെ നിര്‍ബന്ധമായി ടെസ്റ്റ് ചെയ്യേണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അഭിപ്രായപ്പെടുന്നത്.


Other News in this category



4malayalees Recommends