അഡലെയ്ഡ് ഓവലിലേക്ക് എസ്എഎന്‍എഫ്എല്‍ സീസണ്‍ കാണാന്‍ ആയിരക്കണക്കിന് കായിക പ്രേമികള്‍ ഒഴുകിയെത്തും; 3500 പേര്‍ സീറ്റുകള്‍ക്കായി ബുക്ക് ചെയ്തു; കര്‍ക്കശമായ ശുചിത്വ-സാമൂഹിക അകലനിയമങ്ങള്‍ പാലിക്കണമെന്ന് സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍

അഡലെയ്ഡ് ഓവലിലേക്ക് എസ്എഎന്‍എഫ്എല്‍ സീസണ്‍ കാണാന്‍ ആയിരക്കണക്കിന് കായിക പ്രേമികള്‍ ഒഴുകിയെത്തും;  3500 പേര്‍ സീറ്റുകള്‍ക്കായി ബുക്ക് ചെയ്തു; കര്‍ക്കശമായ ശുചിത്വ-സാമൂഹിക അകലനിയമങ്ങള്‍ പാലിക്കണമെന്ന് സ്‌പോര്‍ട്‌സ് മിനിസ്റ്റര്‍
അഡലെയ്ഡ് ഓവലിലേക്ക് ആയിരക്കണക്കിന് കായിക പ്രേമികള്‍ ഒഴുകിയെത്തുമെന്നുറപ്പായി. എസ്എഎന്‍എഫ്എല്‍ സീസണ്‍ ആരംഭിച്ചതിനെ തുടര്‍ന്നാണ് ഈ ഒഴുക്ക്. ലോക്ക്ഡൗണിന് ശേഷം ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സ്‌പോര്‍ട്ടിംഗ് ഇവന്റ് ഇവിടെ ആരംഭിച്ചതിനെ തുടര്‍ന്നാണ് സ്‌പോര്‍ട്‌സ് പ്രേമികള്‍ അഡലെയ്ഡ് ഓവലിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയിരിക്കുന്നത്. മത്സരം വീണ്ടും ആരംഭിച്ചതിന്റെ പശ്ചാത്തലത്തില്‍ 3500ല്‍ അധികം പേരാണ് സീറ്റുകള്‍ക്കായി ഇവിടെ ബുക്ക് ചെയ്തിരിക്കുന്നത്.

കൊറോണ പ്രതിസന്ധി കാരണം ഈ പരിപാടി മൂന്ന് മാസം വൈകിയാണ് നടത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ സൗത്ത് ഓസ്‌ട്രേലിയ ഹെല്‍ത്ത് അഥോറിറ്റികള്‍ പരമാവധി 5000 പേര്‍ക്കാണ് അനുവാദം നല്‍കിയിരിക്കുന്നത്. ഒരു മാസത്തിലധികമായി സ്റ്റേറ്റില്‍ പുതിയ കോവിഡ് കേസുകളൊന്നും സ്ഥിരീകരിക്കാത്തതിനെ തുടര്‍ന്നാണ് സ്‌റ്റേറ്റ് ഈ ഇളവേകിയിരിക്കുന്നത്. സ്‌റ്റേറ്റിലെ കൊറോണ വൈറസ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഈ വെന്യൂവിലേക്ക് ജനക്കൂട്ടം ഒഴുകിയെത്തുന്നതില്‍ സൗത്ത് ഓസ്‌ട്രേലിയ സ്‌പോര്‍ട്‌സ് മിനിസ്റ്ററായ കോറെ വിന്‍ഗാര്‍ഡ് കടുത്ത ആശ്ചര്യമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

കോവിഡ് പകര്‍ച്ചയുടെ ഏത് ഭീഷണിയും ഒഴിവാക്കുന്നതിനായി ഇവന്റ് കാണാനെത്തുന്നവരെല്ലാം കടുത്ത ശുചിത്വും സാമൂഹിക അകല നിയമങ്ങളും പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഫലപ്രദമായ നടപടിയിലൂടെ സ്റ്റേറ്റിന് കൊറോണയെ പിടിച്ച് കെട്ടാന്‍ സാധിച്ചതിലൂടെയാണ് ഈ ഫുട്‌ബോള്‍ മത്സരം കാണാന്‍ ഇത്രയധികം പേരെ അനുവദിക്കാന്‍ സാധിച്ചിരിക്കുന്നതെന്നും ഇത് മാതൃകാപരവും അത്ഭുതം ജനിപ്പിക്കുന്നതുമായ നീക്കമാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഇവിടെ മത്സരങ്ങള്‍ നടത്താനാകുന്നതും ആളുകള്‍ സ്‌പോര്‍ട്ടിംഗ് ക്ലബുകളിലേക്ക് ഒഴുകിയെത്താന്‍ സാധിച്ചതും സ്‌റ്റേറ്റ് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് പോകുന്നതിന്റെ ഏറ്റവും വലിയ സൂചനയാണെന്നും വിന്‍ഗാര്‍ഡ് അഭിപ്രായപ്പെടുന്നു.

Other News in this category



4malayalees Recommends