വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കൊറോണ നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവുകള്‍;പബുകളിലേക്കും ലൈവ് മ്യസിക്ക് വെന്യൂകളിലേക്കും ആയിരക്കണക്കിന് പേരെത്തുന്നു; കൊറോണയെ പിടിച്ച് കെട്ടിയതില്‍ ജനത്തെ സ്തുതിച്ച് പ്രീമിയര്‍ മാര്‍ക്ക് മാക്‌ഗോവന്‍

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കൊറോണ നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവുകള്‍;പബുകളിലേക്കും ലൈവ് മ്യസിക്ക് വെന്യൂകളിലേക്കും ആയിരക്കണക്കിന് പേരെത്തുന്നു;  കൊറോണയെ പിടിച്ച് കെട്ടിയതില്‍ ജനത്തെ സ്തുതിച്ച് പ്രീമിയര്‍ മാര്‍ക്ക് മാക്‌ഗോവന്‍
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ കൊറോണ നിയന്ത്രണങ്ങളില്‍ നാലാം ഘട്ട ഇളവുകള്‍ പ്രദാനം ചെയ്യാന്‍ അവസരമുണ്ടാക്കിയതില്‍ ഇവിടുത്തെ ജനതയെ പ്രശംസിച്ച് പ്രീമിയറായ മാര്‍ക്ക് മാക് ഗോവന്‍ രംഗത്തെത്തി. പുതിയ ഇളവുകളുടെ ബലത്തില്‍ ആയിരക്കണക്കിന് പേരാണ് ഇവിടുത്തെ പബുകളിലേക്കും ലൈവ് മ്യൂസിക് വെന്യൂകളിലേക്കും രാത്രികളില്‍ ഒഴുകിയെത്താന്‍ തുടങ്ങിയിരിക്കന്നത്. കൊറോണയെപിടിച്ച് കെട്ടാന്‍ ഇവിടുത്തെ ജനം കാര്യക്ഷമമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും അധികൃതരുടെ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ജനം അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തതിനാലാണ് സ്റ്റേറ്റിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പ്രശംസിക്കുന്നു.

പുതിയ ഇളവുകളെ തുടര്‍ന്ന് അര്‍ധരാത്രി തന്നെ വെന്യൂകള്‍ക്ക് പുറത്ത് ക്യൂകള്‍ ദൃശ്യമായിരുന്നു. ഇത്തരം വെന്യൂകളില്‍ ഒന്നിച്ച് കൂടാവുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്തിയതിനെ തുടര്‍ന്നാണ് ഇവിടുത്തെ വെന്യൂകളിലേക്ക് ആയിരക്കണക്കിന് പേര്‍ തിരിച്ച് വരാന്‍ തുടങ്ങിയിരിക്കുന്നത്.പുതിയ ഇളവുകളെ തുടര്‍ന്ന് പബുകളിലും റസ്റ്റോറന്റുകളിലും നേരത്തെ നിഷ്‌കര്‍ച്ചിരുന്ന ചിട്ടകളില്‍ പലതും വേണ്ടെന്ന് വയ്ക്കാന്‍ സ്റ്റേറ്റ് ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രകാരം സന്ദര്‍ശകര്‍ക്ക് ബാറുകലില്‍ നിന്ന് കൊണ്ട് ബിയര്‍ നുണയാവുന്നതാണ്.

ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് പോലീസ് കമ്മീഷണറുമായി താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ പ്രീമിയറാ മാര്‍ക്ക് മാക് ഗോവന്‍ പറയുന്നത്.ഈ ഇളവുകള്‍ കൊണ്ട് പുതിയ കേസുകളൊന്നും സ്ഥിരീകരിക്കാത്തത് ആശ്വാസമേകുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.നിയന്ത്രണ ഇളവുകള്‍ നടപ്പിലാക്കി അടുത്ത ദിവസം തന്നെ താന്‍ പോലീസ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയെന്നും നിലവില്‍ കോവിഡ് ഭീഷണി സ്‌റ്റേറ്റിലില്ലെന്നും പ്രീമിയര്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends