വിക്ടോറിയിയല്‍ കൊറോണ സാമൂഹിക വ്യാപനം വര്‍ധിച്ച് വരുന്നു; ഒറ്റ രാത്രി കൊണ്ട് 41 കേസുകള്‍ സ്ഥിരീരിച്ചതില്‍ 15ലേറെ കേസുകള്‍ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനിലൂടെ; സ്റ്റേറ്റില്‍ നിലവില്‍ 1987 സജീവ കൊറോണ കേസുകള്‍; കടുത്ത ജാഗ്രതയുമായി അധികൃതര്‍

വിക്ടോറിയിയല്‍ കൊറോണ സാമൂഹിക വ്യാപനം വര്‍ധിച്ച് വരുന്നു; ഒറ്റ രാത്രി കൊണ്ട് 41 കേസുകള്‍ സ്ഥിരീരിച്ചതില്‍ 15ലേറെ കേസുകള്‍ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനിലൂടെ; സ്റ്റേറ്റില്‍ നിലവില്‍ 1987 സജീവ കൊറോണ കേസുകള്‍; കടുത്ത ജാഗ്രതയുമായി അധികൃതര്‍
വിക്ടോറിയിയല്‍ കൊറോണ സാമൂഹിക വ്യാപനം വര്‍ധിച്ച് വരുന്നുവെന്ന് മുന്നറിയിപ്പ്. ഇത് പ്രകാരം ഇവിടെ 1987 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റ രാത്രി കൊണ്ട് വിക്ടോറിയയില്‍ 41 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതില്‍ 15 ല്‍ അധികം കേസുകള്‍ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷനിലൂടെയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെ 19 കേസുകളുടെ ഉറവിടം വ്യക്തമാകാത്തതിനെ തുടര്‍ന്ന് അത് കണ്ടുപിടിക്കുന്നതിനുള്ള ആശങ്ക നിറഞ്ഞ അന്വേഷണം തുടരുകയാണ്.

എട്ട് കേസുകള്‍ നേരത്തെയുള്ള ഔട്ട്‌ബ്രേക്കുകളുമായി ബന്ധമുള്ളതും ഒരു കേസ് ഹോട്ടല്‍ ക്വാറന്റൈനിലുള്ള യാളുമാണ്. ഉറവിടം അറിയാവുന്ന കേസുകളില്‍ മൂന്നെണ്ണം നോര്‍ത്ത് മെല്‍ബണിലെ കുടുംബത്തില്‍ നിന്നുള്ളതാണ്. ഒരു കേസ് വോലെര്‍ട്ട് ഔട്ട്‌ബ്രേക്കുമായി ബന്ധമുള്ളതും രണ്ടെണ്ണം അല്‍ബാന്‍വാലെ പ്രൈമറി സ്‌കൂളുമായി ബന്ധമുള്ളതും മറ്റൊരു കേസ് സ്റ്റാംഫോര്‍ഡ് പ്ലാസയുമായും മറ്റൊന്ന് കെയ്‌ലോര്‍ ഡൗണ്‍സിലെ കുടുംബത്തിലെ കൊറോണ ബാധയുമായിബന്ധപ്പെട്ടതുമാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

വിക്ടോറിയയിലെ ഹ്യൂമെയില്‍ 17 കേസുകളും ബ്രിംബാങ്കില്‍ 10 കേസുകളും മോര്‍ലാന്‍ഡില്‍ ആറ് കേസുകളും ഡാരെബെനില്‍ ആറ് കേസുകളും കര്‍ഡീനിയയില്‍ ആറ് കേസുകളും കാസെയില്‍ ഏഴ് കേസുകളുമാണ് പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്. ദൈനംദിനം നടത്തുന്ന ടെസ്റ്റിലംഗിലൂടെയാണ് 13 കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഏതാണ്ട് 22,000 പേരെ ടെസ്റ്റിന് വിധേയരാക്കിയെന്നാണ് ഡെപ്യൂട്ടി ചീഫ് ഹെല്‍ത്ത് ഓഫീസറായ അന്നാലൈസെ വാന്‍ ഡൈമന്‍ പറയുന്നത്.

Other News in this category



4malayalees Recommends