വിക്ടോറിയയിലെ കൊറോണപ്പെരുപ്പത്തെ രണ്ടാം കോവിഡ് തരംഗമായി കാണേണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍; കോവിഡിനെ പ്രതിരോധിക്കുന്നതിന് യുവജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മൈക്കല്‍ കിഡ്;രോഗത്തെ പിടിച്ച് കെട്ടാന്‍ വിക്ടോറിയക്ക് പൂര്‍ണ പിന്തുണ

വിക്ടോറിയയിലെ കൊറോണപ്പെരുപ്പത്തെ രണ്ടാം കോവിഡ് തരംഗമായി കാണേണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍; കോവിഡിനെ പ്രതിരോധിക്കുന്നതിന് യുവജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മൈക്കല്‍ കിഡ്;രോഗത്തെ പിടിച്ച് കെട്ടാന്‍ വിക്ടോറിയക്ക് പൂര്‍ണ പിന്തുണ
വിക്ടോറിയയിലുണ്ടായിരിക്കുന്ന പുതിയ കോവിഡ് കേസുകളുടെ പെരുപ്പം രണ്ടാം കൊറോണ തരംഗമായി കാണേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ മൈക്കല്‍ കിഡ് രംഗത്തെത്തി. എന്നാല്‍ യുവജനങ്ങള്‍ നിലവിലെ രോഗബാധയുടെ പെരുപ്പത്തെയും കൊറോണ വൈറസിനെയും കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.നിലവിലെ വിക്ടോറിയയിലെ കൊറോണ കേസുകളുടെ പെരുപ്പത്തെ ഗൗരവമായി കാണണമെന്നും ഇതിനെ കൈകാര്യം ചെയ്യാന്‍ കോമണ്‍വെല്‍ത്ത് പൂര്‍ണമായ പിന്തുണയേകി വരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

വിദേശത്ത് നിന്നും മടങ്ങിയെത്തി ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരെയെല്ലാം ടെസ്റ്റിന് വിധേയമാക്കണമെന്ന വിക്ടോറിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെ ഫെഡറല്‍ ഗവണ്‍മെന്റ് എല്ലാ വിധ പിന്തുണയും നല്‍കി വരുന്നുവെന്നും കിഡ് പറയുന്നു. ഓസ്‌ട്രേലിയയിലെ എല്ലാവര്‍ക്കും ഈ ടെസ്റ്റ് സൗജന്യമായി പ്രദാനം ചെയ്ത് വരുന്നുവെന്നും അദ്ദേഹം പറയുന്നു. രാജ്യമാകമാനം 11 പേരാണ് ഹോസ്പിറ്റലുകളില്‍ കൊറോണ ബാധിതരായിട്ടുള്ളതെന്നും ഒരാള്‍ മാത്രമാണ് ഇന്റന്‍സീവ് കെയറിലുളളതെന്നും കിഡ് വെളിപ്പെടുത്തുന്നു.

രാജ്യമാകമാനം കോവിഡ് അടങ്ങിയിട്ടുണ്ടെങ്കിലും ഏവരും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും കോവിഡിന്റെ പകര്‍ച്ചയെ പ്രതിരോധിക്കുന്നതിന് യുവജനങ്ങളുടെ ജാഗ്രത കൂടുതല്‍ ആവശ്യമായി വന്നിരിക്കുന്നുവെന്നും കിഡ് നിര്‍ദേശിക്കുന്നു. നിരവധി പേര്‍ക്ക് രോഗബാധയുണ്ടായിരിക്കുന്നുവെന്നും മെല്‍ബണില്‍ യുവജനങ്ങള്‍ക്ക് ലക്ഷണങ്ങളില്ലാതെ രോഗബാധയുണ്ടായിട്ടുണ്ടെന്നും ഇതിനെ ഗൗരവം കുറച്ച് കാണരുതെന്നും കിഡ് ആഹ്വാനം ചെയ്യുന്നു.

Other News in this category



4malayalees Recommends