ഓസ്‌ട്രേലിയയില്‍ സെപ്റ്റംബര്‍ മുതല്‍ ജോബ്കീപ്പര്‍ അണ്‍എംപ്ലോയ്‌മെന്റ് പേമെന്റില്‍ ആഴ്ചയില്‍ 75 ഡോളറിന്റെ വര്‍ധനവുണ്ടാകുമെന്ന വാര്‍ത്ത തെറ്റെന്ന് സോഷ്യല്‍ സര്‍വീസ് മിനിസ്റ്റര്‍; കൊറോണയാല്‍ താല്‍ക്കാലികമായി മാത്രമാണ് ഈ പേമെന്റ് 715 ഡോളറാക്കിയതെന്ന്

ഓസ്‌ട്രേലിയയില്‍ സെപ്റ്റംബര്‍ മുതല്‍ ജോബ്കീപ്പര്‍ അണ്‍എംപ്ലോയ്‌മെന്റ് പേമെന്റില്‍ ആഴ്ചയില്‍ 75 ഡോളറിന്റെ വര്‍ധനവുണ്ടാകുമെന്ന വാര്‍ത്ത തെറ്റെന്ന് സോഷ്യല്‍ സര്‍വീസ് മിനിസ്റ്റര്‍;  കൊറോണയാല്‍ താല്‍ക്കാലികമായി മാത്രമാണ് ഈ പേമെന്റ് 715 ഡോളറാക്കിയതെന്ന്
ഓസ്‌ട്രേലിയയില്‍ സെപ്റ്റംബര്‍ മുതല്‍ ജോബ്കീപ്പര്‍ അണ്‍എംപ്ലോയ്‌മെന്റ് പേമെന്റില്‍ ആഴ്ചയില്‍ 75 ഡോളറിന്റെ വര്‍ധനവുണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് വെളിപ്പെടുത്തി സോഷ്യല്‍ സര്‍വീസ് മിനിസ്റ്റര്‍ ആനി റുസ്റ്റണ്‍ രംഗത്തെത്തി. കൊറോണ പ്രതിസന്ധിയില്‍ പിന്തുണയേകുന്നതിനായി 14 ദിവത്തേക്ക് ഈ പേമെന്റ് ന്യൂസ്റ്റാര്‍ട്ട് എന്ന പേരില്‍ 1100 ഡോളറാക്കി ഉയര്‍ത്തിയിരുന്നു.ഇത് സെപ്റ്റംബര്‍ അവസാനത്തോടെ 565 ഡോളറാക്കി താഴ്ത്തുന്നതായിരിക്കും.

എന്നാല്‍ ഈ പേമെന്റ് 14 ദിവസത്തേക്ക് 715 ഡോളറാക്കി വര്‍ധിപ്പിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നിരുന്നത്.ജോബ്കീപ്പര്‍ അണ്‍എംപ്ലോയ്‌മെന്റ് പേമെന്റില്‍ ആഴ്ചയില്‍ 75 ഡോളറിന്റെ വര്‍ധനവുണ്ടാക്കണമെന്ന നിര്‍ദേശവുമായി ചില കാബിനറ്റ് മിനിസ്റ്റര്‍മാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ വസ്തുതാ പരമായി ശരിയല്ലെന്നാണ് റുസ്റ്റണ്‍ പറയുന്നത്. സോഷ്യല്‍ സര്‍വീസ് മിനിസ്റ്ററെന്ന നിലയില്‍ ഇക്കാര്യത്തെക്കുറിച്ച് തനിക്ക് പോലും അറിയാത്ത അവസ്ഥയില്‍ ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനമെന്താണെന്നാണ് റുസ്റ്റണ്‍ ചോദിക്കുന്നത്.

ഇത്തരമൊരു നിര്‍ദേശത്തെക്കുറിച്ച് തനിക്ക് പോലും അറിയില്ലെന്നും പിന്നെ ചിലര്‍ ഈ വാര്‍ത്ത വായിച്ച് അത് ശരിയാണെന്ന തരത്തില്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും റുസ്റ്റണ്‍ വ്യക്തമാക്കുന്നു. ജോബ്കീപ്പര്‍ അണ്‍എംപ്ലോയ്‌മെന്റ് പേമെന്റില്‍ എത്ര മാത്രം വര്‍ധനവാണ് യഥാര്‍ത്ഥത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന കാര്യം റുസ്റ്റണ്‍ വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനരവലോകനം നടത്തി വരുന്നുവെന്ന് മാത്രമാണ് മിനിസ്റ്റര്‍ പറയുന്നത്.

Other News in this category



4malayalees Recommends