യുഎസില്‍ 24 മണിക്കൂറിനിടെ കണ്ടെത്തിയത് ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗികളെ; പ്രതിദിന കൊറോണ മരണം ഇന്നലെ വീണ്ടും ഉയര്‍ന്ന് 1,519ലെത്തി; മൊത്തം കൊറോണ മരണം 135,828 ആയും മൊത്തം രോഗികളുടെ എണ്ണം 3,120,481 ആയും വര്‍ധിച്ചു; രാജ്യം കടുത്ത ആശങ്കയില്‍

യുഎസില്‍ 24 മണിക്കൂറിനിടെ കണ്ടെത്തിയത് ഒരു ലക്ഷത്തിനടുത്ത് പുതിയ രോഗികളെ;  പ്രതിദിന കൊറോണ മരണം ഇന്നലെ വീണ്ടും ഉയര്‍ന്ന് 1,519ലെത്തി;  മൊത്തം കൊറോണ മരണം 135,828 ആയും മൊത്തം രോഗികളുടെ എണ്ണം 3,120,481 ആയും വര്‍ധിച്ചു; രാജ്യം കടുത്ത ആശങ്കയില്‍
യുഎസില്‍ ഇന്നലെ പുതുതായി ഒരു ലക്ഷത്തോളം കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതും പ്രതിദിന കോവിഡ് മരണം 1519ലേക്ക് കുതിച്ചുയര്‍ന്നതും കടുത്ത ആശങ്കയേറ്റുന്നു. ഇന്നലെ തിരിച്ചറിഞ്ഞ രോഗികളുടെ കൃത്യമായ എണ്ണം 99,748 ആണ്. സമീപ ദിവസങ്ങളിലൊന്നും ഇത്രകൂടുതല്‍ പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.ചൊവ്വാഴ്ച തിരിച്ചറിഞ്ഞ പുതിയ രോഗികളുടെ എണ്ണമായ 63,597 ആയും ചൊവ്വാഴ്ച തിരിച്ചറിഞ്ഞ രോഗികളുടെ എണ്ണമായ 60,857 ആയും പെരുപ്പമുണ്ട്. ഞായറാഴ്ചത്തെ പ്രതിദിന രോഗികളുടെ എണ്ണമായ 36,839 ആയിതാരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ മൂന്നിരട്ടിക്കടുത്ത് പെരുപ്പമാണുണ്ടായിരിക്കുന്നത്.

ചൊവ്വാഴ്ചത്തെ കോവിഡ് മരണമായ 1,011 ആയും തിങ്കളാഴ്ച കോവിഡ് മരണമായ 634 ആയും ഞായറാഴ്ചത്തെ കോവിഡ് മരണങ്ങളായ 246 ആയും ശനിയാഴ്ചത്തെ കൊറോണ മരണമായ 621 ആയും വെള്ളിയാഴ്ചത്തെ മരണമായ 746ആയി താരതമ്യപ്പെടുത്തുമ്പോഴും ഇതില്‍ പെരുപ്പമാണുള്ളത്. യുഎസിലെ മൊത്തം കൊറോണ മരണം 135,828 ആയും മൊത്തം രോഗികളുടെ എണ്ണം 3,220,229 ഉം ആയാണ് വര്‍ധിച്ചിരിക്കുന്നത്.രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണമാകട്ടെ 1,426,428 ആയിത്തീര്‍ന്നിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 32,343 മരണങ്ങളും 425,072 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്സിയില്‍ 15,522 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 177,795 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 110,897 പേര്‍ രോഗികളായപ്പോള്‍ 8,268 പേരാണ് മരിച്ചത്.ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള്‍ 7,329 ഉം രോഗികളുടെ എണ്ണം 151,572 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 97,634 ഉം മരണം 6,904 ഉം ആണ്.മിച്ചിഗനില്‍ 6,271 പേര്‍ മരിക്കുകയും 75,063 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യം തുടരുകയാണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends