ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍
ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ ഓഗസ്റ്റ് 31 തിങ്കളാഴ്ച സന്ധ്യ മുതല്‍ സെപ്റ്റംബര്‍ 7 തിങ്കളാഴ്ച വരെ ഭക്തിയാദരപൂര്‍വ്വംനടത്തുന്നു. വിവിധ ദിവസങ്ങളില്‍ വൈദിക ശ്രേഷ്ഠര്‍ വചനശുശ്രൂഷകള്‍ക്കും വിശുദ്ധ കുര്‍ബാനക്കും നേതൃത്വം നല്‍കുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ നടക്കുന്ന ശുശ്രൂഷകള്‍ സോഷ്യല്‍

മീഡിയ വഴി പങ്കെടുക്കുവാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.


ഓഗസ്റ്റ് 31 തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്‌കാരത്തോടെ ശുശ്രൂഷകള്‍ ആരംഭിക്കും.

വി. കുര്‍ബ്ബാന, പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ഥന എന്നിവക്ക് ഫാ. രാജേഷ് ജോണ്‍ (വികാരി സെന്റ് തോമസ് വലിയ പള്ളി ഡാളസ് പ്രധാന കാര്‍മ്മികത്വം വഹിക്കും.


സെപ്റ്റംബര്‍ 1 ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്‌കാരവും ഹൂസ്റ്റണിലെ വൈദീകരുടെ നേതൃത്വത്തില്‍ ഗാനശുശ്രൂഷയും തുടര്‍ന്ന് നടക്കുന്ന വചനശുശ്രൂഷക്കും, പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ഥനക്കും ഫാ. ഐസക് ബി. പ്രകാശ് ( ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ്

ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരി പ്രധാന കാര്‍മ്മികത്വം വഹിക്കും.


സെപ്റ്റംബര്‍ 2 ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്‌കാരവും വി. കുര്‍ബ്ബാനയും , പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ഥനയും ഫാ.ഡോ.വി.സി.വര്‍ഗീസ് നേതൃത്വം നല്‍കും.


സെപ്റ്റംബര്‍ 3 വ്യഴാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്‌കാരവും ഹൂസ്റ്റണിലെ വൈദീകരുടെ നേതൃത്വത്തില്‍ ഗാനശുശ്രൂഷയും തുടര്‍ന്ന് വചനശുശ്രൂഷക്കും, പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ഥനക്കും ഫാ. വര്‍ഗ്ഗീസ് തോമസ് (ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരി) പ്രധാന കാര്‍മ്മികത്വം വഹിക്കും.


സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്‌കാരവും വി. കുര്‍ബ്ബാനയും , പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ഥനയും ഫാ.മാത്യൂസ് ജോര്‍ജ്ജ് (ലഫ്കിന്‍ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരി) പ്രധാന കാര്‍മ്മികത്വം വഹിക്കും.


സെപ്റ്റംബര്‍ 5 ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് സന്ധ്യാനമസ്‌കാരവും പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ഥനയും വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം നേതൃത്വം നല്‍കും


സെപ്റ്റംബര്‍ 6 ഞായറാഴ്ച രാവിലെ 8 .30 ന് പ്രഭാതനമസ്‌കാരവും, വി. കുര്‍ബ്ബാനയും പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ഥനയും വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം

നേതൃത്വം നല്‍കും.


സെപ്റ്റംബര്‍ 6 ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് വചനശുശ്രൂഷക്കും, പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ഥനക്കും ഫാ. ഡോ .ജോണ്‍ തോമസ് കരിങ്ങാട്ടില്‍ (പ്രൊഫസര്‍, ഓര്‍ത്തോഡോക്‌സ് തെയോളോജിക്കല്‍ സെമിനാരി, കോട്ടയം നേതൃത്വം

നല്‍കും.


സെപ്റ്റംബര്‍ 7 തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിക്ക് സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് ഹൂസ്റ്റണിലുള്ള വൈദീകരുടെ നേതൃത്വത്തില്‍ സമൂഹബലിക്കും പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥനയും ഫാ.ബിജോയ് സഖറിയ (വികാരി സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ചര്‍ച്ച്,

സാന്‍ ആന്റ്റോണിയൊ) പ്രധാന കാര്‍മ്മികത്വം വഹിക്കും.


കോവിഡ്19 മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പെരുന്നാള്‍ ക്രമീകരണങ്ങള്‍ നടക്കുക. മുമ്പുകൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ വി.കുര്‍ബ്ബാനയ്ക്ക് ദേവാലയത്തില്‍ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു.


കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) (770 )310 9050

ഇ. കെ വര്‍ഗ്ഗീസ് (ട്രസ്റ്റീ) :2814687081

റെനില്‍ വര്‍ഗ്ഗീസ് (സെക്രട്ടറി): 9546639024


Other News in this category4malayalees Recommends