റോക്ക് ലാന്‍ഡ്, ഹോളി ഫാമിലി ദേവാലയത്തിലെ ഇടവക തിരുനാള്‍

റോക്ക് ലാന്‍ഡ്, ഹോളി ഫാമിലി ദേവാലയത്തിലെ ഇടവക തിരുനാള്‍
റോക്ലാന്‍ഡ് , വെസ്ലി ഹില്‍സ് ഹോളി ഫാമിലി ദേവാലയത്തിലെ ഇടവക തിരുനാള്‍ 2020 , സെപ്റ്റംബര്‍ 11 , 12 , 13 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കപ്പെടുന്നു.

സെപ്റ്റംബര്‍ ഒന്ന് ചൊവ്വാഴ്ച്ച മുതല്‍ സെപ്റ്റംബര്‍ എട്ടു ചൊവ്വാഴ്ച്ച വരെ വൈകുന്നേരം ആറുമണിക്കുള്ള വിശുദ്ധബലിയോട് അനുബന്ധിച്ച് പരിശുദ്ധ അമ്മയുടെ നൊവേനയും എട്ടു നോമ്പ് ആചരണവും ഉണ്ടായിരിക്കും.


സെപ്റ്റംബര്‍ 11, വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന, വഴ്‌വ്.


ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ലദീഞ്ഞ്, തിരുനാള്‍ പാട്ടുകുര്‍ബ്ബാന, വാഴ്വ്, നൊവേന

ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആഘോഷ മായ തിരുനാള്‍ പാട്ടു കുര്‍ബാന, ലദീഞ്ഞ് , പ്രദക്ഷിണം, വാഴ്വ്, പ്രസുദേന്തി വാഴ്ച്ച , കൊടിയിറക്ക്.


ഈ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുന്നതിന് എല്ലാ വിശ്വാസികളെയും സ്‌നേഹാദരങ്ങളോടെ ക്ഷണിക്കുന്നതായി ഇടവക വികാരി ഫാദര്‍ റാഫേല്‍ അമ്പാടന്‍ അറിയിച്ചു.Other News in this category4malayalees Recommends