കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു ; സൗദിയില്‍ മൂന്നു മലയാളികള്‍ മരിച്ചു

കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു ; സൗദിയില്‍ മൂന്നു മലയാളികള്‍ മരിച്ചു
സൗദി അറേബ്യയില്‍ കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം കുന്നുംപുറം സ്വദേശി മുഹമ്മദ് ഷഫീഖ് (22), വയനാട് സ്വദേശി അന്‍സിഫ് (22), കോഴിക്കോട് സ്വദേശി സനദ് (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ദമാം ദഹ്‌റാന്‍ മാളിന് സമീപമാണ് അപകടം നടന്നത്.

സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്നു മൂന്നു പേരും. ഇവര്‍ ഓടിച്ചിരുന്ന കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു ആണ് അപകടം ഉണ്ടായത് . ദമാം ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികളാണ് ഇവര്‍ .

മൂന്നു പേരും അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചെന്ന് പോലീസ് അറിയിച്ചു . മൃതദേഹങ്ങള്‍ ദമാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് . നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മൂന്ന് പേരുടെയും കുടുംബാംഗങ്ങള്‍ ദമാമില്‍ തന്നെയുണ്ട് .

Other News in this category



4malayalees Recommends