വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഫെബ്രുവരിയിലെ ബുഷ് ഫയര്‍; 86 വീടുകള്‍, മെഷീനറി, ഷെഡുകള്‍, വാഹനങ്ങള്‍ , കന്നുകാലികള്‍ തുടങ്ങിയവയുടെ നാശത്തിന് വഴിയൊരുക്കിയ തീപിടിത്തത്തിന് ഉത്തരവാദിയായ ആള്‍ക്ക് മേല്‍ കേസ് ചാര്‍ജ് ചെയ്തു

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഫെബ്രുവരിയിലെ ബുഷ് ഫയര്‍; 86 വീടുകള്‍, മെഷീനറി, ഷെഡുകള്‍, വാഹനങ്ങള്‍ , കന്നുകാലികള്‍ തുടങ്ങിയവയുടെ നാശത്തിന് വഴിയൊരുക്കിയ തീപിടിത്തത്തിന് ഉത്തരവാദിയായ ആള്‍ക്ക് മേല്‍ കേസ് ചാര്‍ജ് ചെയ്തു
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് കടുത്ത ബുഷ് ഫയര്‍ കാരണം 86 വീടുകള്‍ കത്തി നശിച്ച സംഭവത്തിന് ഉത്തരവാദിയായ ആളുടെ മേല്‍ കേസ് ചാര്‍ജ് ചെയ്തു. വീടുകള്‍ക്ക് പുറമെ മെഷീനറി, ഷെഡുകള്‍, വാഹനങ്ങള്‍ , കന്നുകാലികള്‍ തുടങ്ങിയവക്കും കാരണക്കാരന്‍ ഇയാളാണെന്ന് റിപ്പോര്‍ട്ടുണ്ട്. പെര്‍ത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശത്ത് ഫയര്‍ ബാന്‍ നിലവിലുണ്ടെന്നിരിക്കേയാണ് ഇയാള്‍ ഇത് ലംഘിച്ച് അഗ്‌നി ജ്വലിപ്പിച്ച് വന്‍ ദുരന്തവും നാശനഷ്ടങ്ങളും വരുത്തി വച്ചിരിക്കുന്നതെന്നാണിപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

വൂറോലൂ ബുഷ് ഫയര്‍ എന്നറിയപ്പെടുന്ന ഈ തീപിടിത്തം ഫെബ്രുവരി ഒന്നിന് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് 10,750 ഹെക്ടര്‍ കൃഷിയിടങ്ങളും യന്ത്രസാമഗ്രികളും ഷെഡുകളും കന്നുകാലികളും നശിക്കുകയായിരുന്നു. തീപിടിത്തത്തിന് രണ്ട് ദിവസം കഴിഞ്ഞ് അതിനുത്തരവാദിയായ ആളെ ആര്‍സന്‍ സ്‌ക്വാഡ് ചോദ്യം ചെയ്തിരുന്നുവെന്നും അയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നുവെന്നുമാണ് ആക്ടിംഗ് കമാന്‍ഡന്റായ ടോണി ലോംഗ്‌ഹോണ്‍ വെള്ളിയാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിനിടെ വെള്ളിയാഴ്ച അയാളെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് മേല്‍ കര്‍ത്തവ്യ ലംഘനത്തിനും ഫയര്‍ ബാന്‍ ലംഘിച്ചതിനും കേസുകള്‍ ചാര്‍ജ് ചെയ്തിരിക്കുന്നതെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഇയാള്‍ക്ക് ജാമ്യം നിഷേധിക്കുകയും ശനിയാഴ്ച നോര്‍ത്ത് ബ്രിഡ്ജ് മജിസ്‌ട്രേറ്റ്‌സ് കോടതിക്ക് മുന്നില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ ഗ്രൈന്‍ഡര്‍ നിയന്ത്രിക്കുന്നതിലെ പാകപ്പിഴവ് കാരണം കെട്ടിടത്തില്‍ തീപടര്‍ന്ന് അത് ബുഷ് ഫയറായി മാറുകയായിരുന്നുവെന്നാണ് കമാന്‍ഡര്‍ ലോംഗ് ഹോണ്‍ പറയുന്നത്.



Other News in this category



4malayalees Recommends