ഞാന്‍ മിഖായേല്‍' ഒരു ഇന്‍ഡോഓസ്‌ട്രേലിയന്‍ സിനിമാ സംരംഭം, മലയാളികളുടെ വന്‍വരവേല്‍പ്പോടെ ഗാനങ്ങള്‍ പുറത്തിറങ്ങി.

ഞാന്‍ മിഖായേല്‍' ഒരു ഇന്‍ഡോഓസ്‌ട്രേലിയന്‍ സിനിമാ സംരംഭം, മലയാളികളുടെ വന്‍വരവേല്‍പ്പോടെ ഗാനങ്ങള്‍ പുറത്തിറങ്ങി.
മെല്‍ബണ്‍ : A. K. ഫിലിംസിന്റെ ബാനറില്‍ അനീഷ്. K. സെബാസ്റ്റ്യന്‍ നിര്‍മ്മിച്ച് ജോസ് സണ്ണി സംവിധാനം ചെയ്യുന്ന 'ഞാന്‍ മിഖായേല്‍ 'എന്ന ചിത്രത്തിലെ 'മിഴിക്കുമ്പിള്‍' എന്ന് തുടങ്ങുന്ന ഗാനം ജൂലൈ 11ന് പുറത്തിറങ്ങി. മെജ്ജോ ജോസഫിന്റെ സംഗീതസംവിധാനത്തില്‍ ഷോബിന്‍ കണ്ണങ്ങാട്ട് രചിച്ച ഈ ഗാനം പ്രശസ്ത ഗായകന്‍ ഹരിചരണ്‍ ആണ് ആലപിച്ചിരിക്കുന്നത്. ചരിത്രത്തിലാദ്യമായി 'ഞാന്‍ മിഖായേല്‍'എന്ന ചിത്രത്തിലൂടെ ഒരു ഇന്‍ഡോഓസ്‌ട്രേലിയന്‍ സിനിമാ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. പൂര്‍ണ്ണമായും ഓസ്‌ട്രേലിയയില്‍ ചിത്രീകരിച്ച ഈ സിനിമയില്‍ അമ്പതിലേറെ ഓസ്‌ട്രേലിയന്‍ മലയാളികളായ അഭിനേതാക്കളെ അണിനിരത്തിയിരിക്കുന്നു.ഈ ലോക്ക് ഡൗണ്‍കാലഘട്ടത്തില്‍, ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുകൊണ്ട് കലാകാരന്മാര്‍ തമ്മില്‍ കാണാതെ ഗാനത്തിന്റെ പൂര്‍ത്തീകരണത്തിനായി മനസ്സുകൊണ്ട് ഒന്നിക്കുകയുണ്ടായി എന്ന പ്രത്യേകത ഈ ഗാനത്തെ അസാധാരണമാക്കുന്നു.


Mizhikumbil Vidarumbol Lyrical Video| Haricharan | Mejjo Josseph | Shobin Kannangattu | Njan Mikhael



എബി പൊയ്ക്കാട്ടില്‍

Other News in this category



4malayalees Recommends