ഓസ്‌ട്രേലിയയില്‍ അപ്പോയിന്റ്‌മെന്റില്ലാതെ കോവിഡ് വാക്‌സിനേകുന്ന വാക്ക്-ഇന്‍ ക്ലിനിക്കുകളുടെ ട്രയല്‍ സിഡ്‌നിയില്‍; 18 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് ഇവിടങ്ങളില്‍ നിന്ന് അസ്ട്രാ സെനക വാക്‌സിന്‍; പ്രതിദിനം 100 ജാബുകളേകുന്ന ക്ലിനിക്കുകള്‍

ഓസ്‌ട്രേലിയയില്‍ അപ്പോയിന്റ്‌മെന്റില്ലാതെ കോവിഡ് വാക്‌സിനേകുന്ന വാക്ക്-ഇന്‍ ക്ലിനിക്കുകളുടെ ട്രയല്‍ സിഡ്‌നിയില്‍; 18 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് ഇവിടങ്ങളില്‍ നിന്ന് അസ്ട്രാ സെനക വാക്‌സിന്‍; പ്രതിദിനം 100 ജാബുകളേകുന്ന ക്ലിനിക്കുകള്‍
സിഡ്‌നിക്കാര്‍ക്ക് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റെടുക്കാതെ കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള വഴി തെളിയുന്നു. ഇത് പ്രകാരം ഇവിടുത്തെ വാക്ക്-ഇന്‍ ക്ലിനിക്കുകളില്‍ ചെല്ലുന്നവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതായിരിക്കും. അസ്ട്രാ സെനക വാക്‌സിനായിരിക്കും ഈ തരത്തില്‍ എളുപ്പത്തില്‍ ലഭിക്കുന്നത്. നഗരത്തില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണീ നീക്കം അധികൃതര്‍ നടത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ തന്നെ ഇദംപ്രഥമമായ ഈ പരീക്ഷണത്തിന്റെ ട്രയലാണ് എന്‍എസ്ഡബ്ല്യൂ സര്‍ക്കാര്‍ സിഡ്‌നിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ സര്‍വീസ് തികച്ചും സൗജന്യമാണെന്നതാണ് പ്രത്യേകത. സിഡ്‌നിയുടെ വെസ്റ്റിലും സൗത്ത് വെസ്റ്റിലുമായിരിക്കും തെരഞ്ഞെടുക്കപ്പെട്ട ലൊക്കേഷനുകളില്‍ ഈ സര്‍വീസ് ലഭ്യമാകുന്നത്. 18 വയസിന് മേല്‍ പ്രായമുള്ള ആര്‍ക്കും ഇത്തരം വാക്ക് ഇന്‍ ക്ലിനിക്കുകളില്‍ വച്ച് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതായിരിക്കും. ഇക്കാര്യത്തില്‍ അപവാദമായി വര്‍ത്തിക്കുന്നത് മേരിലാന്‍ഡ്‌സിലെ കുംബര്‍ലാന്‍ഡ് എല്‍ജിഎ , ഗില്‍ഫോര്‍ഡ്, പെമുല്‍വു എന്നിവിടങ്ങളിലെ വാക്ക് ഇന്‍ ക്ലിനിക്കുകളാണ്. ഇവിടങ്ങളില്‍ 40 വയസിന് മേലുളളവര്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ.

ഇത്തരം ക്ലിനിക്കുകളില്‍ ദിവസത്തില്‍ 100 ജാബുകളായിരിക്കും നല്‍കുന്നത്. കടുത്ത ലോക്ക്ഡൗണിന് കീഴിലുള്ള സബര്‍ബുകളില്‍ ജീവിക്കുന്നവര്‍ക്കും വാക്‌സിനെടുക്കാനായി പുറത്ത് പോകാന്‍ സാധിക്കുന്നതിനാല്‍ ആര്‍ക്കും ഇത്തരം ക്ലിനിക്കുകളിലെത്തി തടസമില്ലാതെ വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കും. ഫ്‌ലൂ പോലുള്ള ലക്ഷണങ്ങളുള്ളവര്‍ക്ക് ഇത്തരം ക്ലിനിക്കുകളില്‍ വച്ച് വാക്‌സിന്‍ ലഭിക്കില്ലെന്ന് പ്രത്യേകം ഓര്‍ക്കുക. കോവിഡ് ടെസ്റ്റ് നടത്തുകയും സെല്‍ഫ് ഐസൊലേഷനില്‍ പോവുകയും ചെയ്തവര്‍ക്ക് വാക്‌സിന്‍ ലഭിക്കും.

Other News in this category



4malayalees Recommends