എന്‍എസ്ഡബ്ല്യൂവില്‍ പെരുകുന്ന ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ കര്‍ക്കശമായി നേരിടുമെന്ന് സ്റ്റേറ്റ് പൊലീസ് കമ്മീഷണര്‍ ; കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 60ലേറെ പേരെ ്‌ലോക്കപ്പിലാക്കി; 200ലേറെ പേര്‍ക്ക് പിഴ നല്‍കി

എന്‍എസ്ഡബ്ല്യൂവില്‍ പെരുകുന്ന ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ കര്‍ക്കശമായി നേരിടുമെന്ന് സ്റ്റേറ്റ് പൊലീസ് കമ്മീഷണര്‍ ; കഴിഞ്ഞ വാരാന്ത്യത്തില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 60ലേറെ പേരെ ്‌ലോക്കപ്പിലാക്കി; 200ലേറെ പേര്‍ക്ക് പിഴ നല്‍കി
ന്യൂ സൗത്ത് വെയില്‍സില്‍ പെരുകുന്ന ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ കര്‍ക്കശമായി നേരിടുമെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റ് ഗവണ്മെന്റ് രംഗത്തെത്തി. വീക്കെന്‍ഡുകളില്‍ ഇവിടെ പെരുകുന്ന ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണീ മുന്നറിയിപ്പ്.കഴിഞ്ഞ വാരത്തില്‍ ആയിരക്കണക്കിന് പേരാണ് സിഡ്‌നി നഗരത്തിലെ പ്രതിഷേധ പ്രകടനത്തില്‍ അണി നിരന്നിരുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ അവരെ നേരിടാന്‍ ആയിരത്തിലേറെ പോലീസുകാരുണ്ടാകുമെന്ന മുന്നറിയിപ്പുമായി സ്റ്റേറ്റ് പൊലീസ് കമ്മീഷണര്‍ മിക്ക് ഫുള്ളര്‍ മുന്നറിയിപ്പുയര്‍ത്തിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് കോവിഡിനെ പിടിച്ച് കെട്ടി പൊതുക്ഷേമം ഉറപ്പ് വരുത്താനാണെന്നും ഇതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ ആവശ്യത്തിനുള്ള മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞെന്നും, ഇനി കടുത്ത നടപടിയാണ് ഉണ്ടാകുകയെന്നും അദ്ദേഹം താക്കീതേകുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ നിന്നും 60ലേറെ പേരെ പൊലീസ്‌ലോക്കപ്പിലാക്കിയെന്നും, 200ലേറെ പേര്‍ക്ക് പിഴ നല്‍കിയെന്നും കമ്മീഷണര്‍ വെളിപ്പെടുത്തുന്നു.

എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് കേസുകള്‍ പെരുകി വരുന്ന സാഹചര്യത്തിലാണ് കര്‍ക്കശമായ ലോക്ക്ഡൗണുകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. സിഡ്‌നിയില്‍ 170 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. തുടര്‍ച്ചയായി ലോക്ക്ഡൗണുകളേര്‍പ്പെടുത്തി ജീവിക്കാനുള്ള അവകാശത്തെ സര്‍ക്കാര്‍ അട്ടി മറിക്കുന്നുവെന്നായിരുന്നു പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ ആരോപിച്ചിരുന്നത്.

Other News in this category



4malayalees Recommends