ഓര്‍ഡര്‍ ചെയ്ത കാപ്പി കപ്പുകളില്‍ തുപ്പിയ ഡെലിവറി ജീവനക്കാരനെ അറസ്റ്റ് ചെയ്തു

ഓര്‍ഡര്‍ ചെയ്ത കാപ്പി കപ്പുകളില്‍ തുപ്പിയ ഡെലിവറി ജീവനക്കാരനെ അറസ്റ്റ് ചെയ്തു
സൗദി അറേബ്യയില്‍ ഓര്‍ഡര്‍ ചെയ്ത കാപ്പി കപ്പുകളില്‍ തുപ്പിയ ഡെലിവറി ജീവനക്കാരനെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. മുപ്പതു വയസ്സുള്ള പാകിസ്ഥാനി ഡെലിവറി ജീവനക്കാരനാണ് അറസ്റ്റിലായത്.

റിയാദിലെ പ്രശസ്തമായ കോഫി ഷോപ്പില്‍ നിന്ന് വനിതാ ഉപയോക്താവ് ഓര്‍ഡര്‍ ചെയ്ത കാപ്പി അവരുടെ വീട്ടിലെത്തിക്കുന്നതിനിടെയാണ് കാപ്പി കപ്പിന് മുകളില്‍ ഡെലിവറി ആപ് കമ്പനി ജീവനക്കാരന്‍ തുപ്പിയത്. ഉപയോക്താവിന്റെ വീടിന് മുമ്പില്‍ വെച്ചാണ് സംഭവം ഉണ്ടായത്. ഓര്‍ഡര്‍ ചെയ്ത കാപ്പിയുമായി താന്‍ വീടിന് മുമ്പില്‍ എത്തിയെന്ന് ഉപയോക്താവിനെ ഫോണില്‍ ബന്ധപ്പെട്ട് ഡെലിവറി ജീവനക്കാരന്‍ അറിയിക്കുകയായിരുന്നു. ഓര്‍ഡര്‍ സ്വീകരിക്കാന്‍ കുട്ടികള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ വീട്ടിലെ സിസിടിവി പ്രവര്‍ത്തിപ്പിച്ചപ്പോഴാണ് ഡെലിവറി ജീവനക്കാരന്‍ കാപ്പി കപ്പുകളില്‍ തുപ്പുന്നത് ഉപയോക്താവ് കണ്ടത്.

കാപ്പി കപ്പുകളുടെ മൂടികള്‍ക്ക് മുകളില്‍ തുപ്പിയ ശേഷം പിന്നീട് കൈകൊണ്ട് തുപ്പല്‍ തുടയ്ക്കുകയായിരുന്നു. തുടര്‍ന്ന് കാപ്പി ഉപയോഗിക്കാതെ ഉപയോക്താവ് വീഡിയോ സഹിതം ഡെലിവറി ആപ് കമ്പനിയില്‍ പരാതിപ്പെടുകയുമായിരുന്നു. ഓര്‍ഡര്‍ ചെയ്ത പ്രകാരം ഇവര്‍ അടച്ച പണം കമ്പനി തിരികെ നല്‍കി. സാമൂഹിക മാധ്യമങ്ങളിലടക്കം ഈ വീഡിയോ പ്രചരിച്ചിരുന്നു. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഡെലിവറി ജീവനക്കാരനെ അധികൃതര്‍ അറസ്റ്റ് ചെയ്തത്. തുടര്‍ നിയമനടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പൊലീസ് വക്താവ് അറിയിച്ചു.

Other News in this category



4malayalees Recommends