താലിബാനെ വീണ്ടും ശക്തരാക്കി ; ജോ ബൈഡനെതിരെ ബോര്‍ഡുകള്‍ ; അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റത്തേയും ബൈഡന്റെ നിലപാടിനേയും വിമര്‍ശിച്ച് ഒരു വിഭാഗം

താലിബാനെ വീണ്ടും ശക്തരാക്കി ; ജോ ബൈഡനെതിരെ ബോര്‍ഡുകള്‍ ; അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റത്തേയും ബൈഡന്റെ നിലപാടിനേയും വിമര്‍ശിച്ച് ഒരു വിഭാഗം
അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസിന്റെ സേന പൂര്‍ണ്ണമായും പിന്മാറിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. ഇതിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇത്രയും കാലം അഫ്ഗാനെ താലിബാനില്‍ നിന്ന് രക്ഷിച്ച യുഎസ് പിന്‍വാങ്ങി വൈകാതെ താലിബാന്‍ അഫ്ഗാന്‍ ഭരണം കീഴടക്കുകയായിരുന്നു.

ഏതായാലും വിഷയത്തില്‍ ജോ ബൈഡന്‍ ഏറെ വിമര്‍ശനം ഏറ്റുവാങ്ങി. ഒപ്പം ഒഴിപ്പിക്കലിന്റെ അവസാന സമയത്ത് കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണവും തിരിച്ചടിയായി. യുഎസ് സൈനീകരുടെ ജീവന്‍ നഷ്ടമായത് മാത്രമല്ല പെട്ടെന്നുള്ള തിരിച്ചടിയില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതും വാര്‍ത്തയായിരുന്നു. ഏതായാലും ബൈഡനെതിരെ ഒരു വികാരം സൃഷ്ടിക്കാന്‍ ഈ സംഭവം ഇടയാക്കി. ഇപ്പോഴിതാ താലിബാനെ ശക്തരാക്കി വീണ്ടും.. എന്ന ബില്‍ബോര്‍ഡുകള്‍ പെന്‍സില്‍വാനിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. 15000 ഡോളര്‍ ചിലവാക്കി ഡിസ്‌പ്ലേ മെസേജ് ചെയ്യുന്നത് മുന്‍ സെനറ്റര്‍ സ്‌കോട്ട് വേജ്‌നറാണ്.

ജോ ബൈഡനെതിരായ ഈ ബില്‍ബോര്‍ഡുകള്‍ സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്. താലിബാന്‍ തീവ്രവാദികളുടെ വേഷത്തിലാണ് ബൈഡനെ ചിത്രീകരിച്ചിരിക്കുന്നത്. അഫ്ഗാന്‍ വിഷയത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ യുഎസ് പരാജയപ്പെട്ടെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

ജോ ബൈഡന്റെ തീരുമാനങ്ങള്‍ പിഴയ്ക്കുകയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഏതായാലും അഫ്ഗാനിസ്ഥാനിലെ ഇനിയുള്ള പ്രതിസന്ധികളിലും യുഎസ് വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവരും.

Other News in this category



4malayalees Recommends