കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ വിപണി സജീവമാകുമ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് തലവേദന ' ജീവനക്കാരുടെ കുറവ്' ; പലയിടത്തും ജീവനക്കാരില്ലാതെ പ്രതിസന്ധിയില്‍ ; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യം ശക്തം

കോവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ വിപണി സജീവമാകുമ്പോള്‍  ഓസ്‌ട്രേലിയയ്ക്ക് തലവേദന ' ജീവനക്കാരുടെ കുറവ്' ; പലയിടത്തും ജീവനക്കാരില്ലാതെ പ്രതിസന്ധിയില്‍ ; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യം ശക്തം
കോവിഡ് മൂലം നീണ്ടകാല ലോക്ക്ഡൗണിലായിരുന്നു ഓസ്‌ട്രേലിയ. ഒടുവില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ഇളവുകള്‍ അനുവദിച്ച് തുടങ്ങിയപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഏവരും. എന്നാല്‍ ഏറ്റവും വലിയ വെല്ലുവിളി ജീവനക്കാരില്ലെന്നത് തന്നെയാണ്. നീണ്ട ലോക്ക്ഡൗണില്‍ പലരും സ്വന്തം രാജ്യത്തേക്ക് മടങ്ങിയതാണ് രാജ്യത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

ജീവനക്കാര്‍ തിരിച്ചുവന്നില്ലെങ്കില്‍ പ്രതിസന്ധിയിലാകുമെന്നാണ് ബിസിനസ് അതോറിറ്റികള്‍ വ്യക്തമാക്കുന്നത്. മികച്ച കുടിയേറ്റ ജീവനക്കാരെ തിരിച്ചെത്തിച്ചാല്‍ മാത്രമേ ബിസിനസ് പ്രവര്‍ത്തിക്കാനാകൂ.

How to get IT Job in Australia for migrants, gradutes and career changers?

ഹോട്ടല്‍ മേഖലയും കടകളും ഓണ്‍ലൈന്‍ സെയിലും എന്നിങ്ങനെ മറ്റ് രാജ്യത്തെ ജോലിക്കാരെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. ആശുപത്രി ജീവനക്കാരെ അടിയന്തരമായി റിക്രൂട്ട് ചെയ്യുകയാണ് രാജ്യം. ഇതുപോലെ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറന്ന് ജോലിയില്‍ മികവു കാട്ടുന്നവരെ എത്രയും വേഗം തിരിച്ചെത്തിയില്ലെങ്കില്‍ ബിസിനസുകാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകും.

പുറത്തു നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഫീസ് ഉള്‍ക്കൊള്ളാനാകില്ല. രണ്ട് വാക്‌സിനും സ്വീകരിച്ച് രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് ഇളവുകള്‍ നല്‍കാനാണ് തീരുമാനം. വിസാ ഫീസ് ഉള്‍പ്പെടെ കാര്യങ്ങളില്‍ സര്‍ക്കാര്‍ മയപ്പെടുത്തേണ്ടിവരും. കോവിഡ് പ്രതിസന്ധിയില്‍ പലരും സാമ്പത്തികമായി തകര്‍ന്നിരിക്കുകയാണ് . ജീവനക്കാരുടെ കുറവ് ഓസ്‌ട്രേലിയയ്ക്ക് വലിയ വെല്ലുവിളിയാണ്. വിശദമായ ചര്‍ച്ചകള്‍ നടത്തി അന്താരാഷ്ട്ര യാത്രാ ഇളവുകള്‍ നല്‍കുമ്പോള്‍ ഫീസുള്‍പ്പെടെ കാര്യങ്ങളില്‍ ഇളവു വരുത്തണമെന്നാണ് ബിസിനസുകാരുടെ പക്ഷം. കുടിയേറ്റക്കാര്‍ തിരിച്ചെത്തിയില്ലെങ്കില്‍ അത് കമ്പനികളുടെ സാധാരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയാണ്.

Other News in this category



4malayalees Recommends